മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെ കോവിഡ് വെൻറിലേറ്റര്‍ ഐ.സി.യുവിെൻറ പ്രവര്‍ത്തനം ആരംഭിക്കാന്‍ ആരോഗ്യ വകുപ്പ് നടപടിയെടുക്കണമെന്ന് നഗരസഭ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. 1.15 കോടി രൂപ ചെലവില്‍ പൂർത്തിയാക്കി ജൂണ്‍ 26ന് ഉദ്ഘാടനം കഴിഞ്ഞ കേന്ദ്രമാണ് പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും അഭാവം കാരണം പ്രവര്‍ത്തിക്കാത്തത്. വിഷയം ജില്ലയുടെ ചുമതലയുള്ള മന്ത്രിയെയും ജില്ല ആരോഗ്യ വകുപ്പിനെയും അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഭരണകക്ഷി അംഗങ്ങള്‍ ആരോപിച്ചു. പ്രത്യേക പരിശീലനം ലഭിച്ച മൂന്ന് ഡോക്ടര്‍മാരുടെയും ആറ് നഴ്സുമാരുടെയും സേവനം ലഭിച്ചാലേ ഐ.സി.യുവിെൻറ പ്രവര്‍ത്തനം ആരംഭിക്കാനാവൂ.
മൂന്ന് ഷിഫ്റ്റുകളിലായി എട്ട് മണിക്കൂര്‍ ഇടവിട്ട് ഒരു ഡോക്ടറുടെയും രണ്ട് നഴ്സുമാരുടെയും സേവനമാണ് കേന്ദ്രത്തിന് വേണ്ടത്. ഇതിനായി ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍.എച്ച്.എം) നഗരസഭ അപേക്ഷ നല്‍കിയിരുന്നു. നഗരസഭ നേരിട്ട് ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നത് മാസത്തില്‍ രണ്ട് ലക്ഷത്തിലധികം രൂപ സാമ്പത്തിക ബാധ്യത വരുന്നത് മുന്നില്‍ കണ്ടാണ് നിയമന നടപടികൾ എന്‍.എച്ച്.എമ്മിന് കൈമാറിയത്. എന്നാല്‍, നടപടികള്‍ നീളുന്നത് പ്രവര്‍ത്തനത്തിന് തടസ്സമായി.
ആധുനിക ഐ.സി.യുവില്‍ വെൻറിലേറ്റര്‍ സൗകര്യങ്ങളോടെയുള്ള പത്ത് കിടക്കകളും അഞ്ച് നിരീക്ഷണ ബെഡുകളുമുണ്ട്. 10 ലക്ഷം രൂപ ചെലവില്‍ കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനമുണ്ട്. പ്രവര്‍ത്തനമില്ലാത്തതിനാൽ രോഗികള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളെ ആശ്രയിക്കുകയാണ്. വിഷയത്തില്‍ ആരോഗ്യ മന്ത്രി, ജില്ല കലക്ടര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ക്ക് അപേക്ഷ നല്‍കാനാണ് നഗരസഭയുടെ തീരുമാനം. യോഗത്തിൽ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.