തിരൂര്‍: താനൂർ കസ്റ്റഡി കൊലപാതക അന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി സി.ബി.ഐ സംഘം മടങ്ങി. തിരൂര്‍ റസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്തിരുന്ന സംഘം വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരത്തേക്ക് മട
ങ്ങിയത്.
തിരുവനന്തപുരം യൂനിറ്റിലെ ഡിവൈ.എസ്.പി കുമാര്‍ റോണക്, ഇന്‍സ്പെക്ടര്‍ മുരളീധരന്, എ.എസ്.ഐ ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന് ഹാരിസ് ജിഫ്രി, ചേളാരി ആലുങ്ങലില്‍ താമിര്‍ ജിഫ്രി വാടകയ്ക്ക് താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സ് ഉടമ സൈനുദ്ദീന്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഹാരിസിനെ തിരൂര്‍ റസ്റ്റ് ഹൗസിലെത്തിയും സൈനുദ്ദീനെ ചേളാരി ആലുങ്ങലിലെത്തിയുമാണ് മൊഴിയെടുത്തത്. താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്സിലെ ഹാളിലും മുറികളിലും സി.ബി.ഐ സംഘം പരിശോധന നടത്തിയിരുന്നു.
ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഹാളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. ഇവിടെ വെച്ചാണ് താമിര്‍ ജിഫ്രിയെ മര്‍ദിച്ചതെന്നാണ് ആരോപണം. താനൂര്‍ സ്റ്റേഷനിലെത്തി പൊലീസുകാരുമായി സി.ബി.ഐ സംഘം സംസാരിച്ചിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ അതേ ഘട്ടത്തിലൂടെയാണ് സി.ബി.ഐയും ആദ്യഘട്ടത്തില്‍ കടന്നുപോവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.