താനൂർ: ബോട്ടുദുരന്തം സംബന്ധിച്ച് ചൊവ്വാഴ്ച നടന്ന നഗരസഭ കൗൺസിൽ യോഗം അടിയന്തര ചർച്ച നടത്തി. ദുരന്ത പ്രദേശത്തെ കൗൺസിലർ നിസാം ഒട്ടുമ്പുറത്തിന്റെ ആവശ്യ പ്രകരമാണ് മറ്റു അജണ്ടകൾ മാറ്റിവെച്ചാണ് കൗൺസിൽ യോഗം ദുരന്തം ചർച്ച ചെയ്തത്. യോഗം ആരംഭിക്കുന്നതിന് മുമ്പ് മരണമടഞ്ഞവരോടുള്ള ആദര സൂചകമായി മൗനമാചരിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേരാൻ കൗൺസിൽ തീരുമാനിച്ചു. യോഗ തീരുമാനം വരുംവരെ ബോട്ട് സർവിസും ഫ്ലോട്ടിങ് ബ്രിഡ്ജും സർവിസും നിർത്തി വെക്കാൻ നിർദേശം നൽകും.
അപകടത്തിൽ മരിച്ച ഓരോ വ്യക്തിക്കും ഇരുപത്തി അഞ്ചുലക്ഷം രൂപയും കുടുംബത്തിൽ ഒരാൾക്ക് ജോലിയും നൽകണം എന്ന് സർക്കാറിനോട് ആവശ്യപ്പെടാനും കൗൺസിൽ തീരുമാനിച്ചു. അപകടത്തിൽ പരിക്ക് പറ്റിയവർക്കും രക്ഷാപ്രവർത്തത്തിനിടയിൽ പരിക്ക് പറ്റിയവർക്കും മതിയായ ചികിത്സ നൽകണമെന്നും സർക്കാറിനോട് ആവശ്യപ്പെടും. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയും സന്നദ്ധ പ്രവർത്തകരെയും കൗൺസിൽ അഭിനന്ദിച്ചു. ചെയർമാൻ പി.പി. ഷംസുദ്ദീൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി. അലി അക്ബർ, കെ. ജയപ്രകാശ്, കൗൺസിലർമാരായ എ.കെ. സുബൈർ, വി.പി. ബഷീർ, റഷീദ് മോര്യ, ആബിദ് വടക്കയിൽ, ഇ. അബ്ദുസ്സലാം, എം.പി. ഫൈസൽ, പി.വി. നൗഷാദ്, ദിബീഷ് ചിറക്കൽ, പി.ടി. അക്ബർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.