കൽപകഞ്ചേരി: അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് കെ.എസ്.ടി.യു ചേരുരാൽ ഹയർ സെക്കൻഡറി സ്കൂൾ യൂനിറ്റ് പന്താവൂർ തളിക പറമ്പിൽ മുഹമ്മദ് മാസ്റ്ററെ ആദരിച്ചു. 35 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച ടി.പി. മാസ്റ്റർ പണ്ഡിതനും എഴുത്തുകാരനുമാണ്. കൽപകഞ്ചേരി പഞ്ചായത്ത് മുൻ മെംബർ ഇ. മുജീബ് റഹിമാൻ ഉപഹാരം നൽകി. കെ.എസ്.ടി.യു ജില്ല സെക്രട്ടറി ജലീൽ വൈരങ്കോട്, എം. ഫസലുറഹ്മാൻ, വി.യു. അനീഷ്, ഹഫ്സത്ത് അടിയാട്ടിൽ, ഗഫൂർ ചുള്ളിപ്പാറ, ടി.പി. അമീൻ അഹ്സൻ എന്നിവർ പങ്കെടുത്തു.
പുത്തനത്താണി: അൽമനാർ ഹയർ സെക്കൻഡറി സ്കൂൾ ‘സ്നേഹാദരം’ പേരിൽ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ പി.ടി. ലബീബ് ഉദ്ഘാടനം ചെയ്തു.
കാലൊടി മമ്മുട്ടി മാസ്റ്ററെ ആദരിച്ചു. ഷൈമ മൊയ്തീൻ, സാഹിർ മാളിയേക്കൽ, റിസ്വാൻ, നിഷാജ്, സമീർ അലി, ഹസ്കർ അലി, മുനീഫ് ഷാഹിദ്, ഷക്കീല എന്നിവർ പങ്കെടുത്തു.
കൽപകഞ്ചേരി: പാറക്കൽ എ.എം.യു.പി സ്കൂളിലെ മുഴുവൻ അധ്യാപകരെയും പി.ടി.എ കമ്മിറ്റി ആദരിച്ചു. വളവന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.കെ. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻറ് പി.വി. ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.എ. അലിക്കുട്ടി, റിട്ട. ജില്ല ജഡ്ജി തയ്യിൽ അലി മുഹമ്മദ്, ഷാജു സി. ചാക്കോ, ഗോപാലകൃഷ്ണൻ, എ.കെ. ലത്തീഫ് തുടങ്ങിയവർ സംബന്ധിച്ചു.
കൽപകഞ്ചേരി: കല്ലിങ്ങൽ ടൗൺ കോൺഗ്രസ് കമ്മിറ്റി പള്ളിയത്ത് മറിയകുട്ടി, ആലുക്കൽ ഫാത്തിമ കുട്ടി, പറമ്പാട്ട് അലിഹസ്സൻ കുട്ടി, ആലുക്കൽ യഹ്ക്കൂബ് എന്നിവരെ ആദരിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാമചന്ദ്രൻ നെല്ലിക്കുന്ന്, കദീജ നർഗീസ് ടീച്ചർ, കോട്ടയിൽ കുഞ്ഞമ്മു, കെ.സി. മൊയ്തീൻ കുട്ടി എന്നിവർ നേതൃത്വം നൽകി.
തിരുനാവായ: അറിവിന്റെ പാഠങ്ങൾ പകർന്നു തന്ന ഗുരുനാഥന്മാർക്ക് ആദരവുമായി ചേരുരാൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ. വിദ്യാർഥികൾ തയാറാക്കിയ ആശംസ കാർഡുകളും മധുരവും ആദരവും നൽകിയാണ് രാവിലെ ഗുരുനാഥന്മാരെ വരവേറ്റത്. വിദ്യാർഥികൾ കുട്ടി ടീച്ചർമാരായതും ശ്രദ്ധേയമായി. സംഗമം ഉപ പ്രധാനാധ്യാപിക കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.
ഷാനവാസ് മയ്യേരി, പി.സി. അബ്ദുറസാക്ക്, ഹാരിസ് മാങ്കടവത്ത്, ഇ. സക്കീർ ഹുസൈൻ, ടി.വി. ജലീൽ, പി.വി. സുലൈമാൻ, ഹഫ്സത്ത് അടിയാട്ടിൽ, കെ. ആരിഫ ഹസ്നത്ത്, എം. സിറാജുൽ ഹഖ്, ഇ.പി. സബാഹ്, കെ. ലുത്ത്ഫ് റഹ്മാൻ, ടി.എം. ആനന്ദ്കുമാർ, പി. ഷഹ്മ എന്നിവർ സംസാരിച്ചു.
തിരൂർ: പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ അധ്യാപകനും പത്രപ്രവർത്തകനുമായ സി.എം.സി. അബ്ദുൽ കാദറിനെ ആദരിച്ചു. പ്രഥമ അധ്യാപകൻ ടി. മുനീർ കാദറിനെ പൊന്നാടയണിയിച്ചു. സ്കൂൾ ലീഡർ നാസിഹ് അമീൻ, അധ്യാപകരായ സുജന പ്രദീപ്, നൂർജഹാൻ എന്നിവർ സംബന്ധിച്ചു.
തിരുനാവായ: വൈരങ്കോട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിദ്യാർഥികൾ സ്കൂൾ പരിസരത്തെ റിട്ട. അധ്യാപകരുടെ വീട്ടിൽ നേരിട്ടെത്തി പൊന്നാട അണിയിച്ചു ആദരിച്ചു. പ്രിൻസിപ്പൽ ചേക്കുട്ടി പരവക്കൽ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഫൗസിയ, സഫിയ, നിഷ എന്നിവർ നേതൃത്വം നൽകി.
തിരൂർ: ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ് കായിക വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പൽ എം. സലീന, പ്രധാനാധ്യാപകൻ പി.കെ. അബ്ദുൽ ജബ്ബാർ എന്നിവർ ഉൾപ്പെടെ സ്കൂളിലെ മുഴുവൻ അധ്യാപകരെയും ആദരിച്ചു.
ദേശീയ കായിക താരങ്ങളായ കെ.പി ഗീതു, എം. റിദ, സി. അശ്വിൻ, കായിക താരങ്ങളായ സീക്കു, നന്ദന, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.
കൂട്ടായി: എഴുത്തുമ്മ ജി.എം.എൽ.പി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും പി.ടി.എ ഭാരവാഹികളും ചേർന്ന് 20 വർഷം മുമ്പ് പ്രധാനാധ്യാപകനായി വിരമിച്ച എ. ബഷീറിനെ വീട്ടിലെത്തി ആദരിച്ചു. എസ്.എം.സി ചെയർമാൻ സലാം താണിക്കാട്, പി.ടി.എ പ്രസിഡന്റ് യു.വി. സംഗീത, പ്രധാനാധ്യാപിക സുനിത തിരുവത്ര, ജിഷ്ണു കൊല്ലം, എം.ടി.എ പ്രസിഡന്റ് റഹ്മത്തുനിസ, വെൽഫെയർ വൈസ് ചെയർമാൻ ടി.ബി.ആർ. കൂട്ടായി, പി. ഷമീം, ഹസീന, നൗഷാബി എന്നിവർ സംബന്ധിച്ചു.
തിരൂർ: വിരമിച്ച അധ്യാപിക ഷക്കീലയെ തിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് പൊന്നാട അണിയിച്ചു. പ്രസിഡന്റ് യാസർ പയ്യോളി അധ്യക്ഷത വഹിച്ചു. പന്ത്രോളി മുഹമ്മദലി, എ. ഗോപാലകൃഷ്ണൻ, സൈതു മുഹമ്മദ്, ശറഫുദ്ദീൻ കണ്ടാത്തിയിൽ, ജംഷീർ പാറയിൽ, നൗഷാദ് പരന്നെക്കാട്, നാസർ പൊറൂർ, രാജേഷ്, സമദ് മാവുംകുന്ന്, ബാബു കിഴക്കാത്ത്, സി. അബ്ദു, കുഞ്ഞീതു ചെറാട്ടയിൽ, ഉണ്ണി, ബഷീർ എന്നിവർ നേതൃത്വം നൽകി.
തിരുനാവായ: ഒട്ടേറെ തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന എടക്കുളം പ്രദേശത്തെ മുതിർന്ന അധ്യാപകനായ കിഴക്കനൂരിലെ ഹമീദ് മുസ്ലിയാർക്ക് ഹീറോസ് ക്ലബ് കാദനങ്ങാടിയുടെ നേതൃത്വത്തിൽ സ്നേഹാദരം നൽകി.
വ്യക്തിജീവിതത്തിലെ എളിമയും ലാളിത്യവുമാണ് 90 കഴിഞ്ഞ ഹമീദ് മുസ്ലിയാരെ മറ്റധ്യാപകരിൽനിന്ന് വ്യത്യസ്തനാക്കുന്നതെന്ന് യോഗം വിലയിരുത്തി. ക്ലബ് രക്ഷാധികാരി സി.പി. സൈതാലി, വാർഡ് മെംബറും ക്ലബ് എക്സിക്യൂട്ടിവ് അംഗവുമായ ഇ.പി. മുയ്തീൻകുട്ടി, സി.പി. കുഞ്ഞിമോൻ, ഇ.പി. മുഹമ്മദ് ഷാ, ഇ.പി. ബാബു, ഹസ്സൻ കാദനങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു.
തിരുനാവായ: അധ്യാപക ദിനത്തിന്റെ ഭാഗമായി സൗത്ത് പല്ലാർ ജി.എം.എൽ.പി സ്കൂൾ പ്രദേശത്തെ പൂർവകാല അധ്യാപിക കരിമ്പനക്കൽ സൈനബയെ ആദരിച്ചു. വാർഡ് അംഗം സൂർപ്പിൽ ബാവ ഹാജി ഉപഹാരം നൽകി. എസ്.എം.സി ചെയർമാൻ കെ. സുബ്രഹ്മണ്യൻ, വൈസ് ചെയർമാൻ നജീബ് വെള്ളാടത്ത്, അധ്യാപകരായ ഷെമീം, ഷൈനി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.