മലപ്പുറം: മലപ്പുറം സിവിൽ സ്റ്റേഷന് സമീപം നിരാഹാര സമരത്തിലുള്ള എൽ.പി സ്കൂൾ അധ്യാപക ഉദ്യോഗാർഥികളുെട ആരോഗ്യ നില മോശമായതിനെ തുടർന്ന് മെഡിക്കൽ സംഘം സമരപന്തലിലെത്തി പരിശോധിച്ചു.
ബി.പി കുറഞ്ഞതും നിർജലീകരണവും കാരണം രണ്ട് വനിത ഉദ്യോഗാർഥികളെ കൂടി വ്യാഴാഴ്ച രണ്ട് ആംബുലൻസുകളിൽ ആശുപത്രിയിലെത്തിച്ചു. നിരാഹാര സമരം പന്ത്രണ്ടാം ദിവസമായതോടെ ആശുപത്രിയിലായവരുടെ എണ്ണം എട്ടായി. സമരത്തിെൻറ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് മലപ്പുറം നഗരത്തിൽ പ്രതിഷേധ പ്രകടനവും, ഉദ്യോഗാർഥികളുടെ ദുരിതം തുറന്ന് കാട്ടുന്ന നാടൻ പാട്ടും ഉണ്ടായിരുന്നു.
കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, േകരള വിദ്യാസംഘം സംസ്ഥാന വൈസ് ചെയർമാൻ ശിവദാസ് പൂളത്തൊടിയിൽ, കിസാൻ ജനത ജില്ല പ്രസിഡൻറ് എൻ. അബ്ദുൽ റഹീം, കൊങ്കണി സാഹിത്യ സമാജ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. കൃഷ്ണകുമാർ തുടങ്ങിയവർ സമരപന്തലിലെത്തി പിന്തുണ അറിയിച്ചു.
മാനദണ്ഡം പാലിക്കാതെ പ്രസിദ്ധീകരിച്ച മലപ്പുറം ജില്ലയിലെ എൽ.പി സ്കൂൾ അധ്യാപകരുടെ മുഖ്യപട്ടിക മതിയായ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിവിൽ സ്റ്റേഷൻ പരിസരത്ത് ഉദ്യോഗാർഥികൾ ഡിസംബർ 13 മുതൽ രാപ്പകൽ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.