മലപ്പുറം: അന്തരിച്ച കോൺഗ്രസ് നേതാവും മുൻ ഡി.സി.സി പ്രസിഡൻറുമായ അഡ്വ. വി.വി. പ്രകാശിെൻറ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമിച്ചതായി പരാതി. കോൺഗ്രസ് പ്രവർത്തകരായ നിരവധി പേർക്ക് വ്യാജ െഎഡിയിൽനിന്നുള്ള ഫ്രൻഡ് റിക്വസ്റ്റുകളും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും വന്നിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ ഉൗർങ്ങാട്ടിരി കോൺഗ്രസ് മണ്ഡലം െസക്രട്ടറി സി. ഷാജിയുടെ ഫോണിലേക്ക് ഇൗ െഎഡിയിൽനിന്ന് റിക്വസ്റ്റ് അയക്കുകയും തുടർന്ന് ഒരു സഹായം ചെയ്യാമോ എന്ന് ചോദിച്ച് സന്ദേശം വരുകയും ചെയ്തിരുന്നു. അത്യാവശ്യമായി 20,000 രൂപ അയക്കാമോയെന്നും നാളെ മടക്കിനൽകാമെന്നും പറഞ്ഞ സേന്ദശമായിരുന്നു അടുത്തത്.
സംശയം തോന്നിയ ഷാജി തെൻറ ഫോണിലേക്ക് വിളിക്കാൻ ആവശ്യപ്പെട്ടേപ്പാൾ ഗൂഗ്ൾ പേ നമ്പർ കൊടുക്കുകയായിരുന്നു. ഉടനെ വി.വി. പ്രകാശിെൻറ കുടുംബത്തെ ബന്ധപ്പെട്ട് ഇങ്ങനെ ഒരു ഫേസ്ബുക്ക് െഎ.ഡി ബന്ധപ്പെട്ടവരാരും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തി.
സമാന രീതിയിൽ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമായി നിരവധി പേർക്ക് ഇൗ വ്യാജ അക്കൗണ്ടിൽനിന്ന് ഫ്രൻഡ് റിക്വസ്റ്റുകളും സന്ദേശങ്ങളും വന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ഷാജി പച്ചേരി ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് പരാതി നൽകി.
മരിച്ച ഒരാളുടെ പേരിൽ ഇത്തരം കള്ളത്തരം നടത്തിയവരെ ഉടനെ പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനിടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ് നടത്തുന്നത് സംബന്ധിച്ച് ജില്ലയിൽ നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.