മഞ്ചേരി: പയ്യനാട് തോട്ടുപൊയിലിൽ വീണ്ടും ലോറി മറിഞ്ഞ് അപകടം. തിങ്കളാഴ്ച്ച ഉച്ചക്ക് 12ഓടെയാണ് റോഡ് നിര്‍മാണത്തിന് മണ്ണുമായി എത്തിയ ലോറി മറിഞ്ഞത്. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച ഇതേ സ്ഥലത്ത് ലോറി അപകടത്തിൽപെട്ടിരുന്നു.
തൊട്ടടുത്തുള്ള ക്വാറിയിൽനിന്ന് മെറ്റലുമായി വന്ന ലോറിയാണ് മറിഞ്ഞത്. ക്വാറിയിലേക്കുള്ള വാഹനങ്ങൾ നിരന്തരം കടന്നുപോകുന്നതിനാൽ റോഡ് തകർന്ന് തരിപ്പണമായിട്ടുണ്ട്. ഇതാണ് അപകടകാരണമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ ക്വാറിയില്‍നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞിരുന്നു.
പൊലീസ് സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഡിസംബര്‍ ആദ്യ വാരത്തോടെ റോഡ് നന്നാക്കുമെന്ന് ക്വാറിയുടമകള്‍ സന്നദ്ധത അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. റോഡ് നന്നാക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വീണ്ടും അപകടമുണ്ടായത്. റോഡിന് ഇരുവശവും സംരക്ഷണ ഭിത്തി കെട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയാലും ഇടിയാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.