മലപ്പുറം: വിവാഹവുമായി ബന്ധപ്പെട്ട പരാതികൾ കുറയുകയാണെന്ന് സംസ്ഥാന വനിതാ കമീഷന് ഇ.എം. രാധ.
ഇത്തരം കേസുകള്‍ക്ക് പരിഹാരം തേടി കുടുംബകോടതികളെയാണ് കൂടുതല്‍പേരും ആശ്രയിക്കുന്നത്. ഇക്കാര്യത്തിൽ കമീഷന് പരിമിതികളുണ്ട്. അതുകൊണ്ട് കോടതിയെ സമീപിക്കാനാണ് അവസരം നല്‍കുന്നത്. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട പരാതികളാണ് ഇപ്പോള്‍ കമീഷനില്‍ കൂടുതല്‍ ലഭിക്കുന്നതെന്നും ഇത് പരിശോധിച്ച് നടപടി സ്വീകരിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
23 വര്‍ഷം മുമ്പ് കാളികാവ് സ്വദേശിനിയുടെ സ്വത്ത് സഹോദരന് തട്ടിയെടുത്തു എന്നകേസില്‍ സ്വത്ത് തിരികെനല്കാന് കമീഷന് നിര്‍ദേശിച്ചു. ജില്ലപഞ്ചായത്തില്‍ നടന്ന വനിതാ കമീഷന് അദാലത്തില്‍ 80 പരാതികളാണ് ലഭിച്ചത്. 26 കേസുകള്‍ പരിഹരിച്ചു. 39 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. 12 കേസുകള്‍ തുടർനടപടികൾക്കായി പൊലീസിനും മൂന്നെണ്ണം കൗണ്‍സലിങ്ങിനും വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.