കിഴിശ്ശേരി: 35 വർഷം മുമ്പ് നാടുവിട്ടയാളെ ഒടുവിൽ സഹോദരങ്ങൾ കണ്ടെത്തി. മുണ്ടംപറമ്പ് പാറമ്മൽ പുൽപറമ്പൻ വടക്കേകണ്ടി പരേതനായ അഹമ്മദ്കുട്ടിയുടെ മകൻ വീരാൻകുട്ടിയെയാണ് ബന്ധുക്കൾ കുടകിൽ കണ്ടുമുട്ടിയത്.
കഴിഞ്ഞ ദിവസമാണ് അദ്ദേഹം കുടകിൽ കഴിയുന്നെന്ന വിവരം അറിഞ്ഞത്. തുടർന്ന് വിഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. തുടർന്ന് സഹോദരൻ ഉസ്മാനും കുടുംബവും വെള്ളിയാഴ്ച കുടകിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. കുടകിൽ സ്ഥിരതാമസമാക്കിയ 62കാരനായ വീരാൻകുട്ടിക്ക് കുടകിൽ ഭാര്യയും മൂന്നു മക്കളുമുണ്ട്.
2016ൽ അജ്മീർ സന്ദർശിച്ച നാട്ടുകാരായ രണ്ടുപേർ അവശനും രോഗിയുമായിരുന്ന വീരാൻകുട്ടി എന്നയാളെ കണ്ടെത്തുകയും അവർ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകുകയും ചെയ്തിരുന്നു. എന്നാൽ, വൈകാതെ തങ്ങളുടെ വീരാൻകുട്ടിയല്ലെന്ന് തിരിച്ചറിഞ്ഞു. പൂർണ സുഖം പ്രാപിച്ച ശേഷം അദ്ദേഹത്തിെൻറ ആഗ്രഹപ്രകാരം അജ്മീറിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു.
പ്രവാസിയായിരുന്ന ബീരാൻകുട്ടി 1980കളിൽ നാട്ടിലെത്തി ചെറിയ ബിസിനസ് നടത്തി. പിന്നീട് നാടുവിട്ട ഇദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമുണ്ടായില്ല. ബന്ധുക്കൾ അന്വേഷിച്ചു പോയെങ്കിലും ഫലമുണ്ടായില്ല. മകനെ കാണാനുള്ള മോഹങ്ങൾ ബാക്കിയാക്കി മാതാപിതാക്കളും രണ്ടു സഹോദരങ്ങളും ഇതിനിടെ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.