തിരൂരങ്ങാടി: വാഹനത്തിൽ കടത്തിയ 15 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മണ്ണിൽക്കടവ് ആവിലോറക്കുന്നുമ്മൽ നൗഫലിനെയാണ് (33) തിരൂരങ്ങാടി പൊലിസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ തലപ്പാറ ദേശീയപാതയിൽ ഡാൻസാഫിന്റെ സഹായത്തോടെ തിരൂരങ്ങാടി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കാറിൽ എത്തിയ ഇയാളെ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിച്ച് വാഹനം പരിശോധിച്ചപ്പോഴാണ് രഹസ്യ അറ കണ്ടെത്തി. ഇത് പൊളിച്ചപ്പോഴാണ് കെട്ടുകളാക്കി പേപ്പറിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തിയത്. തിരൂരങ്ങാടി സി.ഐ കെ.ടി ശ്രീനിവാസൻ, എസ്.ഐമാരായ രാജു, സി.പി.ഒ സജീർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.