ചേലേമ്പ്ര: ചേലേമ്പ്ര ഇടിമുഴിക്കലിൽ ഹാർഡ്വെയർ ഷോപ്പിൽ മോഷണം. വൈദ്യരങ്ങാടി സ്വദേശി പള്ളിയാളി ഫിറോസിെൻറ ഉടമസ്ഥതയിലുള്ള സ്റ്റാർ സ്റ്റീൽ ആൻഡ് ഹാർഡ്വെയറിലാണ് കവർച്ച നടന്നത്. കടയുടെ ചില്ല് തകർത്താണ് മോഷണം. ഷോപ്പിെൻറ ഒരുഭാഗം ഗ്ലാസാണ്. ഇത് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. 5000 രൂപ നഷ്ടപ്പെട്ടു.
മോഷ്ടാക്കളുടെ ചിത്രം കടയിലെ സി.സി.ടിവിയിൽ പതിഞ്ഞിട്ടുണ്ട്. കാമറ തിരിച്ചുവെച്ച ശേഷമാണ് മോഷണം. ഹെൽമറ്റ് വെച്ചും മുഖം മറച്ചും രണ്ടുപേർ വരുന്നതാണ് കാമറയിൽ പതിഞ്ഞത്. അതേ ദിവസം രാത്രി ഐക്കരപ്പടിയിലും മോഷണം നടന്നിരുന്നു. രണ്ട് മോഷണത്തിനും പിന്നിൽ ഒരേ സംഘമാണെന്ന് സി.സി.ടി.വി ചിത്രത്തിൽനിന്ന് വ്യക്തമായിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. രണ്ടിനു ശേഷം നടന്ന കവർച്ച അരമണിക്കൂർ വ്യത്യാസത്തിലാണെന്ന് ദൃശ്യത്തിൽനിന്ന് വ്യക്തമായിട്ടുണ്ട്. പെയിൻറ്, സിമൻറ്, കമ്പി തുടങ്ങി സാധനങ്ങൾ അടങ്ങിയ ഷോപ്പിൽ പണം സൂക്ഷിപ്പ് ലക്ഷ്യം വെച്ചാണ് മോഷണശ്രമം നടന്നത്. ദേശീയപാതയിലെ ജില്ല അതിർത്തിയിലായിരുന്ന ഷോപ് റോഡ് വികസനത്തിെൻറ ഭാഗമായി പൊളിച്ച് മാറ്റിയപ്പോൾ കൊളക്കുത്ത് റോഡിലേക്ക് മാറ്റിയിട്ട് ഒരുമാസം കഴിഞ്ഞതേയുള്ളൂ.
സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. കടയുടമ ഫിറോസിെൻറ പരാതി പ്രകാരം തേഞ്ഞിപ്പലം പൊലീസെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.