തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ജീവനക്കാരുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാൻ സർവകലാശാലയിലെ സുരക്ഷജീവനക്കാർക്ക് സാധിക്കുന്നില്ലെങ്കിൽ കാമ്പസിൽ പൊലീസ് കാവൽ ഏർപ്പെടുത്താൻ നടപടിയെടുക്കണമെന്ന് ആവശ്യം. ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് മോഷണം പതിവായ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സർവിസ് സംഘടനയായ യൂനിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷനാണ് ആവശ്യം ഉന്നയിച്ച് രംഗത്തുവന്നത്. ജീവനക്കാരുടെ ക്വാർട്ടേഴ്സുകളിൽ മോഷ്ടാക്കളുടെ ശല്യം തുടങ്ങി മാസങ്ങൾ ഏറെയായിട്ടും കർശന നടപടി സ്വീകരിക്കുന്നതിൽ അധികൃതർ അനാസ്ഥ തുടരുകയാണെന്ന് ഭാരവാഹികൾ ആരോപിച്ചു. മുഖ്യമന്ത്രി കാമ്പസിൽ വന്ന ദിവസവും അതിന് തൊട്ടുമുമ്പത്തെ ദിവസവും തുടങ്ങിയ മോഷണ പരമ്പരകൾക്ക് ഇതുവരെ അവസാനം കുറിക്കാനോ കുറ്റവാളികളെ പിടികൂടാനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
കർശന നടപടിയില്ലാത്തതിനാൽ ഓണാവധിക്കാലത്ത് ക്വാർട്ടേഴ്സുകളിൽ വൻതോതിൽ മോഷണങ്ങൾ നടക്കുമെന്ന് ജീവനക്കാർ ഭയപ്പെടുകയാണ്. മോഷ്ടാക്കളുടെ ശല്യം ഇല്ലാതാക്കാൻ കർശന നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് സ്റ്റാഫ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.