കൽപകഞ്ചേരി: 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ടാനച്ഛൻ പിടിയിലായി. കൽപകഞ്ചേരിക്ക് സമീപത്തെ 47 കാരനെയാണ് കൽപകഞ്ചേരി സി.ഐ എം.ഡി റിയാസ് രാജയുടെ നേതൃത്വത്തിൽ പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. വയറുവേദനയെതുടർന്ന് പെൺകുട്ടി അമ്മയുടെ കൂടെ ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയാണെന്നറിഞ്ഞത്. തുടർന്ന് ഡോക്ടർ സി.ഐയെ വിവരമറിയിക്കുകയായിരുന്നു. പ്രതിയുടെ ഭാര്യയുടെ ആദ്യബന്ധത്തിലുള്ളതാണ് 14 കാരി.
അന്വേഷണസംഘത്തിൽ എ.എസ്.ഐ കെ. മണികണ്ഠൻ, സിവിൽ പൊലീസ് ഓഫിസർമാരായ ശൈലേഷ്, സജു, വനിത സിവിൽ പൊലീസ് ഓഫിസർമാരായ നീന, രജിത എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.