തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഒരുകോടി അഞ്ച് ലക്ഷം രൂപ വിലവരുന്ന 35,000 പാക്കറ്റ് വിദേശ നിർമിത സിഗരറ്റ് പിടികൂടി. ചൊവ്വാഴ്ച രാവിലെ എത്തിയ മംഗള എക്സ്പ്രസിൽനിന്നാണ് 70 പെട്ടികളിൽ കടത്തിക്കൊണ്ടുവന്ന സിഗരറ്റ് ശേഖരം പാലക്കാട് ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് വിഭാഗം പിടികൂടിയത്. ഷോപ്പുകളിൽ വിൽക്കാനായാണ് വിദേശത്തുനിന്ന് അനധികൃതമായി കൊണ്ടുവന്നത്. തിരൂർ കേന്ദ്രീകരിച്ച് അനധികൃതമായി സിഗരറ്റ് വ്യാപാരം വ്യാപകമാണെന്ന പരാതിയെ തുടർന്ന് ആർ.പി.എഫ് നിരീക്ഷണം നടത്തിവരുകയായിരുന്നു. കടത്തിലൂടെ വൻ നികുതി വെട്ടിപ്പാണ് നടത്തിയിരുന്നത്.
ഈ വർഷം പാലക്കാട് ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് സമാനമായ നാല് കേസുകൾ രജിസ്റ്റർ ചെയ്യുകയും മൂന്നുപേരെ പിടികൂടുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത സിഗരറ്റുകൾ തുടരന്വേഷണത്തിനായി മലപ്പുറം കസ്റ്റംസ് പ്രിവൻറിവ് വിഭാഗത്തിന് കൈമാറി. ആർ.പി.എഫ് ഐ.ജി ബീരേന്ദ്രകുമാറിെൻറ നിർദേശാനുസരണം പാലക്കാട് ആർ.പി.എഫ് കമാൻഡൻറ് ജെതിൻ ബി. രാജ്, സി.ഐ എൻ. കേശവദാസ്, എസ്.ഐ എ.പി. അജിത്ത് അശോക്, എ.എസ്.ഐമാരായ സജി അഗസ്റ്റിൻ, കെ. സജു, ബി.എസ്. പ്രമോദ്, ഹെഡ് കോൺസ്റ്റബിൾമാരായ എൻ. അശോക്, എ.വി. സുഹൈൽ, കോൺസ്റ്റബിൾമാരായ വി. സവിൻ, കെ.എം. ഷിജു, മുഹമ്മദ് അസ്ലം എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.