തിരൂര്‍: എ.സി മിലാൻ ഫുട്ബാൾ ക്ലബ് സംഘടിപ്പിക്കുന്ന മിലാൻ കപ്പിൽ പങ്കെടുക്കാനായി എ.സി മിലാൻ കേരള ടീം ഇറ്റലിയിലേക്ക് യാത്രതിരിച്ചപ്പോൾ തിരൂരിന് അഭിമാനമായി ലെമിൻ ജൈസലും. മിലാന് കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് എ.സി മിലാൻ അണ്ടർ 11 കേരള ടീം മത്സരിക്കുക. തിരൂര്‍ വെട്ടം സ്വദേശിയാണ് ലെമിന്‍ ജൈസല്‍.
ജൂൺ 13 മുതല്‍ 16 വരെയാണ് ടൂര്‍ണമെന്റ്. ഇന്റര്‍നാഷണല്‍ അക്കാദമി ടൂര്‍ണമെന്റായ മിലാന് കപ്പില്‍ ലോകത്തെ 100ല്‍ പരം എ.സി മിലാന് അക്കാദമികളില്‍ നിന്നുള്ള ടീമുകളാണ് പങ്കെടുക്കുന്നത്. തിരൂര്‍ മൈ സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയും വെട്ടം സ്വദേശി ജൈസല്‍ -ഷഹനാ ദമ്പതികളുടെ മകനുമാണ് ലെമിന്‍ ജൈസല്‍.
സംസ്ഥാനത്തെ വിവിധ മിലാന് അക്കാദമികളില്‍ നിന്നുള്ള 10 ഫുട്ബാള്‍ താരങ്ങളില്‍ ഒരാളായാണ് ലെമിന്‍ ഇറ്റലിയിലേക്ക് വിമാനം കയറിയത്.
എ.സി മിലാന് ടെക്നിക്കല്‍ ഡയറക്ടര്‍ ആല്‍ബര്‍ട്ടോ ലാക്കണ്ടേലയാണ് ഈ ഫുട്ബാള്‍ താരങ്ങളെ തിരഞ്ഞെടുത്തത്. ഷരൺ ആർ. ശങ്കറാണ് ടീം ക്യാപ്റ്റൻ. പി.വി. ഹശാം, ടി.വി. ഹനീഫ്, ബെന്യാമിൻ, റ്യാൻ റിച്ചി, മുഹമ്മദ് യാസീൻ യൂസുഫ്, മാധവ് സന്ദീപ്, വി. ശ്രീഹരി, മുഹമ്മദ് ഫാഹ്മിൻ സ്വാദിഖ് എന്നിവരാണ് മറ്റു ടീം അംഗങ്ങൾ. ബുധനാഴ് ഇറ്റലിയിലേക്ക് തിരിച്ച സംഘം മത്സരങ്ങള്‍ക്ക് ശേഷം ഈ മാസം 17ന് മടങ്ങിയെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.