തിരൂർ: സ്വകാര്യ ബസുകളിലെ തൊഴിലാളികളെ മർദിക്കുന്നവർക്കെതിരെ നടപടികളെടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. തിരൂരിൽ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബസ് തൊഴിലാളികൾക്ക് ജീവഭയമില്ലാതെ ജോലി ചെയ്യാൻ സുരക്ഷയൊരുക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ബസുകൾക്ക് ഭീമമായ പിഴ ചുമത്തുകയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ നടപടി അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പി. മുഹമ്മദ് എന്ന നാണി ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. സി.വി.എം ശരീഫ്, തിരൂർ മുനിസിപ്പൽ വൈസ് ചെയർമാൻ പി. രാമൻകുട്ടി, ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ എം.ബി. സത്യൻ, ഹംസ ഏരിക്കുന്നൻ, ശരണ്യ മനോജ്, എം.എസ്. പ്രേംകുമാർ, രാജു കരുവാരത്ത്, രാജശേഖരൻ, കെ.ബി. സുനീർ, ജില്ല ഭാരവാഹികളായ മൈബ്രദർ മജീദ്, മുഹമ്മദലി വെട്ടത്തൂർ, യു. അനിൽകുമാർ, ഷറഫുദ്ദീൻ, കൂഞ്ഞിമൊയ്തീൻ, യു.കെ. മുഹമ്മദ്, നവനീത് മുഹമ്മദലി, റസാഖ് കുമ്മാളിൽ, കുഞ്ഞിപ്പ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.