തിരൂരങ്ങാടി: തെന്നലയിൽ മഞ്ഞപ്പിത്ത വ്യാപനം തുടരുന്നു. ശനിയാഴ്ച ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 11ാം വാർഡായ കോഴിച്ചെന പ്രദേശത്ത് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം ഒമ്പതായി. ആരോഗ്യ വകുപ്പ് ശേഖരിച്ച ജലസാമ്പിളുകളുടെ ഫലം ലഭിക്കാൻ വൈകുന്നതാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയായി കിടക്കുന്നത്.
ഒമ്പതുപേരും വീട്ടിൽ വിശ്രമത്തിൽ തന്നെയാണ് കഴിയുന്നത്. എത്രയും വേഗം ഉറവിടം കണ്ടെത്തിയില്ലങ്കിൽ സമൂഹവ്യാപനം കൂടുമെന്ന ആശങ്കയിലാണ് തെന്നലയിലെ ജനങ്ങൾ. ജലസാമ്പിളുകളുടെ ഫലം ഉടൻ ലഭ്യമാക്കാനും സമൂഹ വ്യാപനം തടയാനും ആരോഗ്യവകുപ്പ് അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് തെന്നല പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. മുഹമ്മദ് സഹീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.