തിരൂർ: കാരത്തൂരിലെ ഓട്ടോ കൺസൾട്ടൻസി ഓഫിസിൽ അഞ്ചംഗ സംഘം നടത്തിയ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
സലീം, സുഹൃത്തുക്കളായ ഷിഹാബ്, ഷാഫി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് 5.30നാണ് കാളിയാടൻ സലീമിെൻറ ഓട്ടോ കൺസൾട്ടൻസി ഓഫിസിൽ അഞ്ചംഗ സംഘം എത്തി വാഹന ഇടപാടുമായി തർക്കം നടത്തിയത്.
ഓട്ടോ കൺസൾട്ടൻസി ഓഫിസിൽ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്മുളക് പൊടി വിതറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വടിവാൾ വീശുകയും സലീമിെൻറ പക്കൽനിന്ന് 1,70,000 രൂപ കവരുകയും ചെയ്തതായും പറയുന്നു. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.