തിരൂർ: മയക്കുമരുന്ന് കടത്ത്, കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതികളായ പുറത്തൂർ സ്വദേശി തെക്കഞ്ചേരി സുധീഷ് (34), കൂട്ടായി സ്വദേശി കുറിയന്റെ പുരക്കൽ വെട്ട് കാസിം എന്നറിയപ്പെടുന്ന മുഹമ്മദ് കാസിം (37) എന്നിവർ മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് തൃശൂർ റേഞ്ച് ഡി.ഐ.ജി അജീത ബീഗം വിലക്കേർപ്പെടുത്തി ഉത്തരവിറക്കി.
നിരന്തരം ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ജില്ല പൊലീസ് മേധാവി എസ്. ശശിധരൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് ഡി.ഐ.ജി ഉത്തരവിറക്കിയത്.
സുധീഷ് നിരവധി മയക്കുമരുന്ന് കേസുകളിലും അടിപിടി കേസിലും മുഹമ്മദ് കാസിം കൊലപാതകശ്രമം, കവർച്ച തുടങ്ങിയ കേസുകളിലും പ്രതിയാണ്. സുധീഷിന് ഒരുവർഷത്തേക്കും കാസിമിന് ആറുമാസത്തേക്കുമാണ് വിലക്ക്. തിരൂർ ഇൻസ്പെക്ടർ എം.കെ. രമേഷ്, എസ്.ഐ ഷിജോ സി. തങ്കച്ചൻ, സീനിയർ സി.പി.ഒമാരായ കെ.കെ. ഷിജിത്ത്, ധനേഷ്, സി.പി.ഒ പ്രസാദ് എന്നിവർ പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.