തിരൂർ: മുഖ്യമന്ത്രിയുടെ വാർത്തസമ്മേളന കട്ടിങ് വാട്ട്സ്ആപ് ഗ്രൂപ്പിൽ ഷെയർ ചെയ്തതിന് മാധ്യമപ്രവർത്തകനെ പൊലീസ് വാട്സ്ആപ് ഗ്രൂപ്പിൽ നിന്ന് നീക്കി.
തിരൂരിലെ 'ചന്ദ്രിക' റിപ്പോർട്ടർ സുബൈർ കല്ലനെയാണ് തിരൂർ സി.ഐ ടി.പി. ഫർഷാദ് തിരൂരിലെ മാധ്യമ പ്രവർത്തകരും പൊലീസും ഒന്നിച്ചുള്ള വാട്സ്ആപ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തത്.
കഴിഞ്ഞദിവസം മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയെ സി.ഐ മർദിച്ച സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനത്തിൽ മാധ്യമ പ്രവർത്തകെൻറ ചോദ്യവും അതിന് മുഖ്യമന്ത്രി നൽകുന്ന ഉത്തരവുമടങ്ങിയ വാർത്തകട്ടിങ്ങും ഒരു ഓൺലൈൻ ചാനലിെൻറ ഇമേജുമാണ് കഴിഞ്ഞ ദിവസം ഗ്രൂപ്പിൽ ഷെയർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.