തിരൂർ: തിരൂരിലെ ജില്ല ആശുപത്രിയിൽ ഡയാലിസിസ് രോഗികളോടുള്ള ക്രൂരതയിൽ പരാതി നൽകിയിട്ടും അധികൃതർ മൗനം പാലിക്കുന്നതായി ആക്ഷേപം. ഡയാലിസിസ് ചെയ്യുന്നവർക്കുള്ള കുത്തിവെപ്പും മരുന്നും സൗജന്യമായി നൽകാതെ പണം ആവശ്യപ്പെട്ടതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഡയാലിസിസ് രോഗികള്‍ക്ക് നല്കുന്ന കുത്തിവെപ്പിന് 200 രൂപ വരെ ഈടാക്കിയതായി രോഗികൾ പറയുന്നു.
രോഗികളോട് മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. ഒരുമാസം മുമ്പാണ് 25ലധികം രോഗികള്‍ ഒപ്പിട്ട പരാതി ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയത്. ഡയാലിസിസ് രോഗികള്‍ക്ക് ജില്ല ആശുപത്രിയില്‍ ചികിത്സാനുമതി നല്‍കിയത് എവിടെയുമില്ലാത്ത മാനദണ്ഡങ്ങള്‍ െവച്ചാണ്.
സൗജന്യമായി ലഭിക്കുന്ന എരിത്രോപോയിറ്റിന്‍ കുത്തിവെപ്പ് ഉൾപ്പെടെയുള്ളവക്ക് രേഖകളൊന്നുമില്ലാതെ തുക ഈടാക്കിയതായും ആക്ഷേപമുണ്ട്. മരുന്നുകളുടെ സൂക്ഷിപ്പിന് സ്റ്റോര്‍ സൗകര്യം പോലുമില്ലാത്ത അവസ്ഥയാണ്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ മുഴുവൻ സമയവും കാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കാത്തതും ആക്ഷേപത്തിനിടയാക്കുന്നുണ്ട്. എൻ.എസ് ഉപയോഗിക്കേണ്ടിടത്ത് ഡി.എൻ.എസ് ഉപയോഗിച്ച് ഡയാലിസിസ് ചെയ്ത സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതി കാര്യമായി അന്വേഷിക്കാതെ മറച്ചുവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.