വ​ട്ട​ത്താ​ണി​യി​ലെ മ​ത്സ്യ​വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഫി​ഷ​റീ​സ്, ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന

ഗുണമേന്മയില്ലാത്ത മത്സ്യവിൽപന; ഫോർമാലിൻ, അമോണിയ കൂടുതലുള്ള മത്സ്യങ്ങൾ നശിപ്പിച്ചു

തിരൂർ: ഗുണമേന്മയില്ലാത്ത മത്സ്യം വിൽപന നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി ഫിഷറീസ്, ഭക്ഷ്യസുരക്ഷ വകുപ്പുകൾ.

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി എ.സി.എഫ്.എസ് മലപ്പുറം ഫിഷറീസ് വകുപ്പുമായി ചേർന്നാണ് ടാസ്ക് ഫോഴ്സ് സംയുക്ത പരിശോധന നടത്തിയത്. ഫിഷറീസ് വകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ് എന്നിവ സംയുക്തമായി തിരൂർ, താനൂർ നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ മത്സ്യവിൽപന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ഫോർമാലിൻ, അമോണിയ എന്നിവ കൂടുതലായി കണ്ടെത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.

തിരൂർ, പുല്ലൂർ, വടക്കൻ മുത്തൂർ, ഏഴുർ, ചെമ്പ്ര, താനാളൂർ, വട്ടത്താണി, കെ. പുരം എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഗുണമേന്മയില്ലാത്ത മത്സ്യങ്ങൾ വിൽപന നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ കണ്ടെത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതോടൊപ്പം വലിയ തുക പിഴയായി ഈടാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ കെ.പി. ഗ്രേസി, ഭക്ഷ‍്യസുരക്ഷ ഓഫിസർമാരായ പ്രിയ വിൽഫ്രഡ്‌, കെ.ജി. രെമിത, മുഹമ്മദ്‌ അഷ്‌റഫ്‌ തിരൂർ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Destroyed fish containing high in formalin and ammonia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.