തിരൂർ: ഒഴൂർ പെരിഞ്ചേരി ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ച എട്ടര കിലോ കഞ്ചാവ് കണ്ടെടുത്തു. വിപണിയിൽ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
ചില്ലറ വിൽപനക്കാർക്ക് എത്തിക്കാൻ സൂക്ഷിച്ചതാണെന്നാണ് നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. സുമേഷ്, പ്രിവൻറിവ് ഓഫിസർ ടി. യൂസുഫലി, സിവിൽ എക്സൈസ് ഓഫിസർമാരായ ഗിരീഷ്, സുമേഷ്, ഡ്രൈവർ പ്രമോദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.