തിരൂർ:പുറത്തൂർ സ്വദേശിനി വെന്‍റിലേറ്റർ കിട്ടാതെ മരിച്ചതായി ആരോപണം. പുറത്തൂർ സ്വദേശി ഫാത്തിമയാണ് (80) മരണപ്പെട്ടത്. കോവിഡ് ബാധിതയായി വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്ന് ദിവസമായി വെന്‍റിലേറ്ററിന് ശ്രമിച്ചിട്ടും കിട്ടിയില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.
കഴിഞ്ഞ 10-ാം തിയ്യതിയാണ് ഫാത്തിമയെ അശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെയും വെൻറിലേറ്ററിനായി സഹായം തേടിയിരുന്നു. മൂന്ന് ദിവസമായി മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ പലയിടത്തും വെൻറിലേറ്ററിനായി അന്വേഷിച്ചെങ്കിലും കിട്ടിയില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്റര്‍ സൗകര്യം ഉണ്ടായിരുന്നില്ല. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മറ്റു ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും മൂന്ന് ദിവസമായി വെന്‍റിലേറ്ററിന് ശ്രമിച്ചിട്ടും എവിടെയും ലഭിച്ചില്ലെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.