തിരൂർ: പുതുവത്സസര ആഘോഷത്തോടനുബന്ധിച്ച് ട്രെയിൻ വഴി മദ്യ-മയക്കുമരുന്ന് ഒഴുക്ക് തടയാൻ എക്സ്സൈസ്-ആർ.പി.എഫ്-പൊലീസ് തിരൂർ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ വിവിധയിടങ്ങളിൽ സംയുക്ത പരിശോധന നടത്തി. തിരൂർ എക്സൈസ് സർക്കിൾ ഓഫിസിന്റെ നേതൃത്വത്തിലാണ് കേരള പൊലീസിലെ ലൈക്ക പൊലീസ് നായയുടെ സഹായത്തോടെ പാർസൽ ബോക്സുകൾ, പെട്ടികൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവ പരിശോധിച്ചത്.
തിരൂർ ബസ് സ്റ്റാൻഡ്, പാർസൽ ഓഫിസുകൾ, പൊതുസ്ഥലങ്ങൾ എന്നിവ പരിശോധന നടത്തി. തുടർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫിന്റെ സഹകരണത്തോടെ പ്ലാറ്റ് ഫോമുകളിൽ പരിശോധിച്ചു. ലൈക്കയുടെ സഹായത്തോടെ സംശയാസ്പദമായ പെട്ടികളും ബോക്സുകളും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പുതുവർഷം വരെ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
സ്പെഷൽ ഡ്രൈവിന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. നൗഷാദ്, പ്രിവന്റിവ് ഓഫിസർ രവീന്ദ്രനാഥ്, സി.ഇ.ഒമാരായ വിനീഷ്, ശരത്, ലെനിൻ, വനിത ഉദ്യോസ്ഥരായ സ്മിത, ശ്രീജ, ആർ.പി.എഫ് എസ്.ഐ കെ.എം. സുനിൽകുമാർ, കെ.വി. ഹരിഹരൻ, കെ. സജീവ്, ഡോഗ് സ്ക്വാഡ് വി. ഷിബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.