തിരൂര്‍: വൃക്കകൾ തകരാറിലായ മത്സ്യത്തൊഴിലാളി കുടുംബത്തിലെ യുവാവ് ചികിത്സ സഹായം തേടുന്നു. കൂട്ടായി അരയന് കടപ്പുറം കുറിയെൻറപുരയ്ക്കല് മൂസയുടെ മകന് ഫിര്‍ദൗസാണ് (22) ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് നടത്തി ജീവന് നിലനിർത്തുന്നത്. സഹോദരങ്ങളായ ഫാജിസിെൻറയും ആസിഫിെൻറയും വൃക്ക തകരാറിലായതിനെ തുടർന്ന് നേരത്തേ മാറ്റിവെച്ചിരുന്നു. മാതാവും പിതാവുമാണ് ഇരുവര്‍ക്കും വൃക്ക നല്‍കിയത്. നാട്ടുകാരുടെ സഹായത്തോടെയാണ് അന്ന് ചികിത്സ നടത്തിയത്. ഇതിെൻറ ബാധ്യതകള്‍ തീരുംമുമ്പാണ് ഫിര്‍ദൗസിനും രോഗം കണ്ടെത്തിയത്. ഗള്‍ഫിലായിരുന്ന യുവാവിന് രോഗം സ്ഥിരീകരിച്ചതോടെ കുടുംബം കൂടുതല്‍ ദുരിതത്തിലായി. സഹോദരങ്ങള്‍ക്ക് മാതാപിതാക്കള്‍ വൃക്ക നല്കിയതിനാല് ഫിര്ദൗസിന് പുതിയ ദാതാവിനെയും കണ്ടുപിടിക്കണം. നിലവില്‍ പിതാവ് മൂസ മത്സ്യബന്ധനത്തിന് പോയാണ് കുടുംബം കഴിയുന്നത്. ഈ വരുമാനത്തിൽ നിന്നാണ് ഫിര്ദൗസിെൻറ ഡയാലിസിസും സഹോദരങ്ങളുടെ തുടർചികിത്സയും നടക്കുന്നത്.
40 ലക്ഷത്തോളം രൂപയാണ് വൃക്ക മാറ്റിവെക്കാൻ ചെലവ് പ്രതീക്ഷിക്കുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സ സഹായ സമിതി രൂപവത്കരിച്ച് പിതാവ് മൂസയുടെ പേരില്‍ തിരൂര്‍ യൂനിയന്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 550902010019091. ഐ.എഫ്.എസ്.സി കോഡ്: UBIN0555096. ഗൂഗിൾ പേ നമ്പർ: 9383429192.
വാര്‍ത്ത സമ്മേളനത്തില്‍ അഡ്വ. പി. നസറുല്ല, കെ.പി. സുബൈര്‍ (സമിതി ചെയര്മാന്), കെ.കെ. ദിറാര്‍ (കണ്), കെ.പി. സെയ്തു, കെ.പി. ഇബ്രാഹിംകുട്ടി ഹാജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.