തിരൂര്‍: മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപന കണ്‍വെന്‍ഷനിടെ സ്ഥാനാര്‍ഥിയെ ചൊല്ലി മഹിള കോണ്‍ഗ്രസ് നേതാവിെൻറ പ്രതിഷേധം.
നഗരസഭയിലെ പട്ടിക ജാതി സംവരണ വാര്‍ഡായ 15ാം വാര്‍ഡിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോഴാണ് മഹിള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് നേതാവായ ആമിന മോള്‍ തറമ്മല്‍ കണ്‍വെന്‍ഷനില്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. മുന്‍ ലീഗ് കൗണ്‍സിലറായ സി.കെ. കുമാരനെ 15ാം വാര്‍ഡിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതാണ് കണ്‍വെന്‍ഷനിടെ പ്രതിഷേധത്തിന് വഴിയൊരുക്കിയത്.
വാര്‍ഡ് കമ്മിറ്റി തീരുമാനിച്ച ദലിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ സതീശന്‍ ഉണ്ടായിട്ടും ഇത് തഴഞ്ഞ് സി.കെ. കുമാരനെ സ്ഥാനാര്‍ഥിയാക്കിയതാണ് ആമിന മോള്‍ ചോദ്യം ചെയ്തത്.
കുമാരന്‍ ദലിത് ലീഗിലും മുമ്പ് സി.പി.എമ്മിലും പ്രവര്‍ത്തിച്ചയാളാണെന്നും ഇങ്ങനെയൊരാളെ സ്ഥാനാര്‍ഥിയാക്കിയതാണ് ആമിന മോള്‍ ചോദ്യം ചെയ്തത്.
പ്രതിഷേധം കനത്തതോടെ യോഗത്തില്‍ നിന്നിറങ്ങി പോവാന്‍ ആമിന മോളോടും സതീശനോടും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.