തിരൂർ: തിരൂർ റെയിൽവെ സ്റ്റേഷനിൽ പുതിയ ടിക്കറ്റ് കൗണ്ടർ തുടങ്ങിയതോടെ ആശ്വാസത്തേക്കാളേറെ നട്ടം തിരിയേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ബസ് സ്റ്റാൻഡ്, മാർക്കറ്റ് ഭാഗത്തുള്ള (കിഴക്ക് ഭാഗത്ത്) റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിൽ ദിവസങ്ങൾക്ക് മുമ്പാണ് പുതിയ ടിക്കറ്റ് കൗണ്ടർ തുറന്നത്. എന്നാൽ, ഇവിടെനിന്ന് റിസർവേഷൻ ടിക്കറ്റ് മാത്രമാണ് എടുക്കാൻ കഴിയുക. യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ജനറൽ ടിക്കറ്റ് എടുക്കണമെങ്കിൽ പ്രധാന കവാടത്തിലുള്ള ടിക്കറ്റ് കൗണ്ടറിനെ തന്നെ ആശ്രയിക്കണം.
ഇതിന് നേർവിപരീതമാണ് പ്രധാന കവാടത്തിലെ ടിക്കറ്റ് കൗണ്ടറിലെ അവസ്ഥ. പ്രധാന ടിക്കറ്റ് കൗണ്ടറിൽ ജനറൽ ടിക്കറ്റെടുക്കാൻ കഴിയുമെങ്കിൽ റിസർവേഷൻ ടിക്കറ്റെടുക്കാൻ ബസ് സ്റ്റാൻഡ്, മാർക്കറ്റ് ഭാഗത്തുള്ള കൗണ്ടറിനെ ആശ്രയിക്കണം. നേരത്തെ പ്രധാന കവാടത്തിലുണ്ടായിരുന്ന റിസർവേഷൻ ടിക്കറ്റ് സൗകര്യമാണ് പുതിയ ടിക്കറ്റ് കൗണ്ടർ തുറന്നതോടെ അവിടേക്ക് മാറ്റിയത്. ഇതുമൂലം ടിക്കറ്റിനായി അങ്ങോട്ടും ഇങ്ങോട്ടും നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ഇരുഭാഗങ്ങളിലും ജനറൽ ടിക്കറ്റിനും റിസർവേഷൻ ടിക്കറ്റിനും രണ്ടു വീതം കൗണ്ടറുകൾ സ്ഥാപിച്ചാലെ ദുരിതത്തിന് പരിഹാരമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.