തിരൂർ: കാൽപന്തുകൊണ്ട് ഫുട്ബാൾ പ്രേമികളുടെ മനംകവരുകയാണ് മങ്ങാട് സ്വദേശിയായ 10 വയസ്സുകാരൻ. കാലിൽ പന്തെത്തിയാൽ നിലംതൊടാതെ 200 തവണയെങ്കിലും മുഹമ്മദ് നെഹ്യാൻ ജഗ്ലിങ്ങിലൂടെ വിസ്മയിപ്പിക്കും. പിതാവ് കളരിക്കൽ നൗഷാദിെൻറ ഫുട്ബാൾ ഭ്രമമാണ് മകനെ കാൽപന്ത് കളിയിലേക്ക് ആകർഷിച്ചത്.
നാലു മാസം പത്തമ്പാട് സോക്കർ സിറ്റിയിൽ നെഹ്യാൻ പരിശീലനത്തിൽ പങ്കെടുത്തിരുന്നു. കോവിഡ് മൂലം സോക്കർ സിറ്റിയിലെ പരിശീലനം മുടങ്ങിയെങ്കിലും പിതാവിെൻറയും വീട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ സഹായകമായി. കുട്ടിക്കാലം മുതൽ ഫുട്ബാളിനോട് അതീവ തൽപരനാണ് കാൽപന്ത് കളിയിലെ ഈ കൊച്ചു പ്രതിഭാശാലി.
അറിയപ്പെടുന്ന ഫുട്ബാളറാവണമെന്നാണ് പോർചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനായ നെഹ്യാെൻറ ആഗ്രഹം. തിരൂർ എം.ഇ.എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. നൗഷാദ് ദുബൈയിലാണ് ജോലി ചെയ്യുന്നത്. മാതാവ്: സഫൂറ. വിദ്യാർഥിനികളായ നിഹാല, നാഫിയ സഹോദരിമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.