തിരൂർ: വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി പുറത്തൂരിൽ പാർക്കും കുട്ടികൾക്കായി നീന്തൽക്കുളവും നിർമിക്കുന്നത് സംബന്ധിച്ച വികസന രേഖക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാറിൽ അംഗീകാരം നൽകി. പുറത്തൂർ പൊന്നാനി പുഴയോരത്താണ് പാർക്ക് നിർമിക്കുക.
തിരൂർ നഗരസഭ അതിർത്തി പ്രദേശത്തെ 15 സെന്റ് സ്ഥലത്ത് 1.35 കോടി ചെലവഴിച്ച് സ്പോർട്സ് കൗൺസിൽ സഹകരണത്തോടെ സ്വിമ്മിങ് പൂൾ, 27 ലക്ഷം രൂപ ചെലവിൽ നെൽകർഷകർക്ക് കൊയ്ത്തുമെതിയന്ത്രം എന്നിവ നടപ്പാക്കും.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന സെമിനാർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ഒ ശ്രീനിവാസൻ , വി. ശാലിനി, നൗഷാദ് നെല്ലാഞ്ചേരി, സുഹറാബി കൊട്ടാരത്തിൽ, സി.പി കുഞ്ഞുട്ടി, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഇ. അഫ്സൽ, ഫൈസൽ എടശ്ശേരി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. കുമാരൻ, ടി. ഇസ്മായിൽ, കെ. ഉഷ, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.വി സുധാകരൻ, എം. അബ്ദുല്ലക്കുട്ടി, സി.പി റംല, ബി.ഡി.ഒ പി.സി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.