തിരൂർ: പുറത്തൂർ പടിഞ്ഞാറെക്കര ടൂറിസം ബീച്ചിൽ ഉത്സവാഘോഷങ്ങൾക്ക് തുടക്കമായി. പുറത്തൂർ ഗ്രാമപഞ്ചായത്തും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും കുടുംബശ്രീ ജില്ല മിഷനും സംയുക്തമായാണ് പടിഞ്ഞാറെക്കര ടൂറിസം ബീച്ചിൽ ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
സെമിനാറുകൾ, പ്രദർശന- വിപണന സ്റ്റാളുകൾ, കുടുംബശ്രീ ഒരുക്കുന്ന ഭക്ഷ്യമേള, വിനോദത്തിനായി നിരവധി റൈഡുകൾ, വിവിധ കലാപരിപാടികൾ, പരിരക്ഷ കുടുംബസംഗമം, ഭിന്നശേഷി കലാമേള ‘ബബിൾ ആർട്’ എന്നിവയാണ് ബീച്ച് ഫെസ്റ്റിൽ നടക്കുന്നത്. ഫെസ്റ്റ് കെ.ടി. ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് അംഗം ഇ. അഫ്സൽ, വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി, മത്സ്യ ക്ഷേമ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത പുളിക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുഹറ ആസിഫ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. ഉമ്മർ, കെ.ടി. പ്രശാന്ത്, ബ്ലോക്ക് അംഗം കെ.പി. സലീന, കദീജ, ഹസ്പ്ര യഹിയ, വിപിൻ ചന്ദ്ര, ജാഫർ കക്കൂത്ത്, എൻ.പി. റഹ്മത്ത് സൗദ, കെ.വി.എം. ഹനീഫ, എം. അബ്ദുല്ലക്കുട്ടി, ടി. ബിനു എന്നിവർ സംസാരിച്ചു.
പുറത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.ഒ. ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. ഉദ്ഘാടന വേദിയിൽ പുറത്തൂർ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും കുടുംബശ്രീ ജില്ല മിഷന്റെയും പാലക്കാട് ഐ.ആർ.ടിസിയുടെയും സഹായത്തോടെ നിർമിച്ച് ബഡ് സോപ്പു പൊടിയുടെ ഉദ്ഘാടനവും കുടുംബശ്രീ ജില്ല മിഷൻ പുറത്തിറക്കുന്ന മാതൃകം ഡിജിറ്റൽ മാഗസിൻ പതിപ്പിന്റെ ഉദ്ഘാടനവും കെ.ടി ജലീൽ എം.എൽ.എ നിർവഹിച്ചു.
ഉദ്ഘാടനത്തിനു മുന്നോടിയായി നായർതോട് ജങ്ഷനിൽ നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്ര വർണാഭമായി. തുടർന്ന് ‘അബ്രഗഡാബ്ര’ ബാൻറ് മ്യൂസിക്ക് ഫ്യൂഷൻ വിത്ത് ഡി.ജെ അരങ്ങേറി. ശനിയാഴ്ച മാജിക് ഷോയും കളരി ഡ്രാമയും നടന്നു. ആലത്തിയൂർ കെ.എച്ച്.എം.എച്ച് എസ്.എസിന്റെ വിദ്യാർഥികളുടെ ബാൻറ് വാദ്യം, ശിങ്കാരിമേളം, നിശ്ചല ദൃശ്യങ്ങൾ, കരാട്ടേ എന്നിവ ഘോഷയാത്രക്ക് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.