തിരൂർ: മലബാർ മേഖലയിൽ കോവിഡ് മൂലം നിർത്തിവെച്ച ഏഴോളം പാസഞ്ചർ ട്രെയിനുകൾ പുന:സ്ഥാപിക്കണമെന്ന് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ. കണ്ണൂർ - കോയമ്പത്തൂർ - കണ്ണൂർ ഫാസ്റ്റ് പാസഞ്ചർ ട്രെയിൻ മെമു ആക്കിയത് മൂലമുള്ള യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന് നിലവിലുള്ള മെമുവിൽ റാക്കുകളുടെ എണ്ണം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു
ഇക്കാര്യങ്ങൾ ഉന്നയിച്ച് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ സംസ്ഥാന സ്പോർട്സ് - റെയിൽവേ മന്ത്രി വി. അബ്ദുറഹിമാന് നിവേദനം നൽകി.
പ്രസിഡന്റ് കെ. രഘുനാഥ്, കോഡിനേറ്റർ അഡ്വ. രവി മംഗലശേരി, വൈസ് പ്രസിഡന്റുമാരായ കെ.കെ. അബ്ദുൽ റസാഖ് ഹാജി, അഷറഫ് കെ., ദേവൻ തലക്കാട്, മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.പി.ഒ റഹ്മത്തുല്ല എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.
റെയിൽവേ ഡിവിഷനൽ മാനേജർമാരുടെ യോഗത്തിൽ പ്രശ്നം ഉന്നയിച്ച് കൊണ്ട് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.