തിരൂർ: അപകടത്തിൽനിന്ന് രക്ഷപ്പെട്ടതിെൻറ ഞെട്ടൽ മാറുംമുമ്പ് കൺമുന്നിൽ അപകടത്തിൽപെട്ടയാളെ രക്ഷിക്കാൻ നേതൃത്വം നൽകി പ്രണയയുടെ ധീരത. കഴിഞ്ഞ ദിവസം രാവിലെ തുവ്വക്കാട് മേലേ അങ്ങാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായപ്പോഴാണ് 22കാരിയായ പ്രണയയും 72കാരനായ അബ്ദുല്ലയും രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയത്.
ബൈക്കിലിടിച്ച കാർ തെൻറ കാലിൽ തട്ടിയെങ്കിലും പ്രണയ അതെക്കുറിച്ചൊന്നും ചിന്തിക്കാതെ പരിക്കേറ്റ് റോഡിൽ വീണുകിടക്കുന്ന ബൈക്ക് യാത്രികെൻറ അടുത്തേക്ക് ഓടിയെത്തി അബ്ദുല്ലക്കൊപ്പം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയായിരുന്നു. ഇരുവരും ചേർന്ന് പരിക്കേറ്റയാളെ എടുത്തുയർത്തിയതോടെയാണ് മറ്റുള്ളവരും ഓടിയെത്തി ബൈക്ക് യാത്രികനെ ആശുപത്രിയിലെത്തിച്ചത്.
വളാഞ്ചേരി ജി.ടെക് കോളജിൽ ജോലി ചെയ്യുന്ന പ്രണയ കോളജിൽ പോകാൻ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് കാർ ബൈക്കിലിടിച്ച ശേഷം പ്രണയയുടെ കാലിൽ നേരിയ തോതിൽ ഇടിച്ചത്. തലനാരിഴക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിെൻറ ഞെട്ടൽ മാറുംമുമ്പാണ് പ്രണയ ബൈക്ക് യാത്രികെൻറ അടുത്തേക്ക് ഓടിയെത്തിയത്. കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പരിക്കേറ്റയാളുടെ അടുത്തേക്ക് 72കാരനായ തളികപ്പറമ്പിൽ അബ്ദുല്ല ഓടിയെത്തിയത്. അപകടത്തിെൻറ സി.സി.ടി.വി ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പ്രണയക്കും അബ്ദുല്ലക്കും അഭിനന്ദന പ്രവാഹമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.