തിരൂർ: യു.ഡി.എഫ് സ്ഥാനാർഥിക്കൊപ്പം പ്രചാരണത്തിനിറങ്ങി വിമത സ്ഥാനാർഥി അജ്വാസ് ഖാജ. ജില്ല പഞ്ചായത്ത് മംഗലം ഡിവിഷനിലേക്കാണ് അജ്വാസ് ഖാജ നാമനിർദേശ പത്രിക നൽകിയിരുന്നത്.
ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. നസ്റുല്ലയാണ് മത്സരിക്കുന്നത്. യൂത്ത് കോൺഗ്രസുകാരനായ അജ്വാസ് ഖാജ നാമനിർദേശ പത്രിക പിൻവലിച്ചിട്ടില്ല. എന്നാൽ, മത്സര രംഗത്തു നിന്ന് താൻ പിന്മാറുന്നതായും വ്യക്തിപരമായ ചില കാരണങ്ങളാലാണ് നാമനിദേശ പത്രിക പിൻവലിക്കാൻ കഴിയാതിരുന്നതെന്നും യു.ഡി.എഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തന രംഗത്ത് സജീവമാവുമെന്നും അജ്വാസ് ഖാജ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാനാർഥിക്കൊപ്പം പ്രചാരണത്തിനിറങ്ങിയ അജ്വാസ് ഖാജക്ക് വോട്ടർമാരെ കണ്ട് പറയാനുണ്ടായിരുന്നത് ആ സ്ഥാനാർഥി ഞാൻ തന്നെ; പക്ഷേ വോട്ട് എനിക്ക് വേണ്ട. പകരം യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് നൽകി വിജയിപ്പിക്കണമെന്ന അപേക്ഷയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.