തിരൂർ: തിരൂരിൽ ഭീതിയിലാക്കി പുള്ളിപ്പുലിയെ കണ്ടതായി അഭ്യൂഹം. വ്യാഴാഴ്ച പുലർച്ച 3.30ഓടെയാണ് താഴെപ്പാലം എം.ഇ.എസ് സ്കൂൾ പരിസരത്തെ വീടിന് സമീപം പുള്ളിപ്പുലിയെ കണ്ടതായി അഭ്യൂഹം പരന്നത്.
ഇവിടങ്ങളിലും തൊട്ടടുത്ത വീടിന് സമീപങ്ങളിലും കണ്ട കാൽപാടുകൾ അഭ്യൂഹത്തിന് ആക്കംകൂട്ടുകയും ചെയ്തു. എന്നാൽ, ഇത് പുലിയുടെ കാൽപാടുകളാണെന്ന് ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, പ്രദേശത്ത് കണ്ട പുലിയാണെന്ന തരത്തിൽ പ്രചരിക്കുന്ന പടം വ്യാജമാണ്. ഇത് വൻതോതിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രദേശത്തെ ഒരു വിദ്യാർഥിയാണ് പുലിയെപ്പോലെ ഒരു ജീവിയെ താൻ കണ്ടതായി വീട്ടുകാരെയും കൂട്ടുകാരെയും അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ ഒരു ജീവിയെ പ്രദേശത്ത് കണ്ടതായി പ്രദേശവാസിയും അറിയിച്ചിരുന്നു. കാൽപാടുകൾ ഫോറസ്റ്റ് വിഭാഗം പരിശോധിച്ചാലാണ് അഭ്യൂഹങ്ങൾക്ക് വിരാമമാവുകയെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.