തിരൂർ നിയോജക മണ്ഡലത്തിലെ വളവന്നൂർ, കൽപ്പകഞ്ചേരി പഞ്ചായത്തിൽ 26.5 കോടി രൂപയുടെ കുടിവെള്ള പദ്ധതി ജനങ്ങൾക്കായി സമർപ്പിച്ചു. നഗരസഭയിൽ പുതിയ പൈപ്പിട്ട് വെള്ളം വിതരണം ചെയ്യുന്ന 20 കോടി രൂപയുടെ പദ്ധതി 90 ശതമാനം പൂർത്തിയായി
ആസ്തി വികസന ഫണ്ടിൽനിന്ന് 92 ലക്ഷം രൂപ ചെലവിൽ വെട്ടം പഞ്ചായത്തിലും 88 ലക്ഷം രൂപ ചെലവിൽ തലക്കാട് പഞ്ചായത്തിലും ബദൽ പദ്ധതി
തിരൂർ ജില്ല ആശുപത്രിയിൽ 40 കോടി രൂപ ചെലവിൽ നിർമിക്കുന്ന കാൻസർ സ്പെഷാലിറ്റി ബ്ലോക്കിെൻറ (ഓങ്കോളജി ബ്ലോക്ക്) പ്രവൃത്തി 90 ശതമാനമായി
ജില്ല ആശുപത്രിക്ക് 150 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ അംഗീകരിക്കുകയും 50 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. ഒരുകോടി രൂപ ചെലവിൽ ആറ് ഓപറേഷൻ തിയറ്ററും 60 ലക്ഷം രൂപ ചെലവിൽ ലിഫ്റ്റും റാമ്പും 70 ലക്ഷം രൂപ ചെലവിൽ വെൻറിലേറ്ററും സ്ഥാപിച്ചു
മൂന്ന് ബിരുദ കോഴ്സുകളോെട കാട്ടിലങ്ങാടിയിൽ വനിത എയ്ഡഡ് കോളജ്
വിവിധ സ്കൂൾ കെട്ടിടങ്ങൾ പുനരുദ്ധരിക്കാൻ 30 കോടി രൂപ അനുവദിക്കുകയും ഒമ്പതുകോടി രൂപയുടെ കെട്ടിടം പണി പൂർത്തിയാക്കി, എല്ലാ ഹൈ സ്കൂളുകൾക്കും ബസ് നൽകി
ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ ചെലവഴിച്ച് ആതവനാട് പരിധി ഹൈസ്കൂളിനും 50 ലക്ഷം രൂപ ചെലവഴിച്ച് കാട്ടിലങ്ങാടി ജി.യു.പി സ്കൂളിനും പുതിയ കെട്ടിടം
എല്ലാ പഞ്ചായത്തുകളിലും പുതിയ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയങ്ങൾ
എല്ലാ സ്കൂളുകളിലും നാപ്കിൻ വെൻഡിങ് മെഷീനും ഇൻസിനേറ്ററും
വെട്ടം കമ്യൂണിറ്റി ഹെൽത്ത് സെൻററിന് ഒരുകോടി രൂപയുടെ പുതിയ ആശുപത്രി കെട്ടിടം
വളവന്നൂർ കമ്യൂണിറ്റി ഹെൽത്ത് സെൻറർറിൽ പുതുതായി ഡയാലിസിസ് സെൻറർ ആരംഭിച്ചു
60.2 ലക്ഷം രൂപ ചെലവിൽ പൂട്ടിക്കിടന്ന തിരൂർ സ്റ്റേഡിയം പുനരുദ്ധരിച്ച് തുറന്നുകൊടുക്കാനും സ്റ്റേഡിയത്തിന് ചുറ്റും ജോഗിങ് ട്രാക് സ്ഥാപിക്കാനും നടപടി
അഞ്ചുകോടി രൂപ ചെലവിൽ തിരൂർ റെസ്റ്റ് ഹൗസിന് പുതിയ കെട്ടിടം
തലക്കാട്, വെട്ടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂഞ്ഞൂലി കടവ് പാലം
നിയോജക മണ്ഡലത്തിലെ എല്ലാ പി.ഡബ്ല്യു.ഡി റോഡുകളും റബറൈസ് ചെയ്തു
കഴിഞ്ഞ സർക്കാർ ഫണ്ട് അനുവദിച്ച തിരൂർ റെയിൽവേ ഓവർ ബ്രിഡ്ജ്, മുത്തൂർ റെയിൽവേ ഓവർ ബ്രിഡ്ജ്, താഴേപ്പാലം സമാന്തര പാലം പണി പൂർത്തീകരിച്ചു. ഈ സർക്കാർ അപ്രോച്ച് റോഡിന് ഫണ്ട് അനുവദിച്ചെങ്കിലും നടപടി പൂർത്തിയാക്കിയില്ല. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആദ്യത്തെ 100 ദിവസത്തിനുള്ളിൽ നാടിന് തുറന്നുകൊടുക്കും
വൈദ്യുതി രംഗത്ത് കൽപകഞ്ചേരി 66 കെ.വി സബ് സ്റ്റേഷൻ ഉദ്ഘാടനം
മണ്ഡലത്തില്‍ 1000 വിളക്കുകള്‍ പദ്ധതിയനുസരിച്ച് ഹൈമാസ്റ്റ്, ലോമാസ്റ്റ്, സോളാര്‍ ലോമാസ്റ്റ് മൂന്ന് ഘട്ടമായി 700ഓളം ലൈറ്റുകള്‍ സ്ഥാപിക്കാനും മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി നടപ്പാക്കാനും കഴിഞ്ഞു.
അഡ്വ. പി. ഹംസക്കുട്ടി (സി.പി.എം ഏരിയ സെക്രട്ടറി, തിരൂർ)
തിരൂർ നിയോജക മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാൻ എം.എൽ.എക്ക് സാധിച്ചില്ല
പ്രദേശത്തുകാരനല്ലാത്തതുകൊണ്ട് യഥാർഥത്തിലുള്ള തിരൂരിലെ വികസന പ്രശ്നങ്ങൾ എന്താണെന്ന് എം.എൽ.എക്ക് ധാരണയില്ല
വികസന പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിക്കാൻ എം.എൽ.എക്ക് താൽപര്യമില്ലാത്തതിെൻറ വലിയ ഉദാഹരണമാണ് പൊന്മുണ്ടം ബൈപാസ് യാഥാർഥ്യമാകാതെ പോയത്
തിരൂർ സിറ്റി ജങ്ഷൻ റെയിൽവേ ഓവർ ബ്രിഡ്ജ്, താഴെപ്പാലം പുതിയ പാലം എന്നിവയുടെ അപ്രോച്ച് റോഡിെൻറ പണി വർഷങ്ങളായി പൂർത്തിയാവാതെ കിടക്കുന്നത് എം.എൽ.എയുടെ കഴിവുകേടിെൻറ ഉദാഹരണങ്ങളാണ്
ലക്ഷക്കണക്കിന് രൂപ എം.എൽ.എ ഫണ്ട് കിട്ടിയിട്ടും റെയിൽവേ ഓവർ ബ്രിഡ്ജ് അപ്രോച്ച് റോഡ് നിർമിക്കാൻ എം.എൽ.എ തയാറായില്ല
പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അതത് നിയോജക മണ്ഡലങ്ങളിൽ ആവശ്യമായ പൊതുമരാമത്ത് ജോലികളുടെ വിവരങ്ങൾ തേടിയിട്ടും ബജറ്റിൽ ഉൾക്കൊള്ളിക്കാൻ പാകത്തിൽ അത് കൊടുക്കാൻപോലും എം.എൽ.എ തയാറായില്ല
വിദ്യാഭ്യാസ മേഖലയിൽ എല്ലായിടത്തും വലിയ തോതിലുള്ള തുകയാണ് സർക്കാർ നൽകിയത്. എന്നാൽ, പൊതുവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ഒട്ടേറെ പ്രവർത്തനങ്ങളൊന്നും തിരൂർ അസംബ്ലി മണ്ഡലത്തിൽ എം.എൽ.എക്ക് നടത്താൻ കഴിഞ്ഞില്ല
മലയാളം സർവകലാശാലക്ക് കണ്ടെത്തിയ സ്ഥലം ശരിയല്ലെന്ന് പറഞ്ഞ് എം.എൽ.എ തടസ്സം ഉന്നയിച്ച് വികസന പ്രവർത്തനം നടക്കാതിരിക്കാനാണ് ശ്രമിച്ചത്
ഞങ്ങൾക്കും പറയാനുണ്ട്
പണി പൂർത്തീകരിച്ച് വർഷങ്ങളായി നോക്കുകുത്തിയായി നിൽക്കുന്ന നഗരത്തിലെ മൂന്ന് മേൽപാലങ്ങൾ ഗതാഗതയോഗ്യമാക്കുക, നഗരത്തിെൻറ രൂക്ഷമായ പാർക്കിങ്ങിന് പരിഹാരം കാണാൻ പാർക്കിങ് പ്ലാസ സ്ഥാപിക്കുക, കലാ-കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ സ്റ്റേഡിയം ആധുനികവത്കരിക്കുക, നഗരം പൂർണമായും സൗന്ദര്യവത്കരിക്കാനും മാലിന്യമുക്തമാക്കാനും നടപടി സ്വീകരിക്കുക.
പി.പി. അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി, തിരൂർ ചേംബർ ഓഫ് കോമേഴ്സ് തിരൂർ ജില്ല ആശുപത്രിയിൽ വിവരങ്ങളറിയാൻ ലാൻഡ് ഫോൺ ഒരുവർഷമായി പ്രവർത്തിക്കുന്നില്ല. ഇതിന് പരിഹാരം കാണണം. പ്രായമുള്ളവർ ഉൾപ്പെടെ നിരവധി രോഗികളാണ് ഡോക്ടറുടെ സേവനം ഏത് ദിവസങ്ങളിലാെണന്ന് അറിയാതെ മടങ്ങിപ്പോവുന്നത് താൻ നേരിട്ട് കാണുന്ന സ്ഥിരം കാഴ്ചയാണ്. ജില്ല ആശുപത്രിയിലെത്തുന്ന പൊതുജനങ്ങൾക്ക് എത്രയും പെെട്ടന്ന് പാർക്കിങ് സൗകര്യം ഏർപ്പെടുത്തണം.
യാസർ അറഫാത്ത്, ഓട്ടോ ഡ്രൈവർ, തിരൂർ തിരൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലെ ശോച്യാവസ്ഥ പരിഹരിക്കണം, തിരൂരിലെ വാഹന പാർക്കിങ് പ്രശ്നത്തിന് അടിയന്തര നടപടി സ്വീകരിക്കണം
ഫൈസൽ ബാബു, എം.ഡി, തിരൂർ ഫൈസൽ ജ്വല്ലറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.