തിരൂർ: മാരകരോഗങ്ങളാൽ കഷ്ടപ്പെടുന്ന നിർധനർക്ക് സാന്ത്വനമേകുന്നതിന്റെ ഭാഗമായി 'മാധ്യമം' ഹെൽത്ത് കെയറിന്റെ 'വി കെയർ വി ഷെയർ' പദ്ധതിയിലേക്ക് തിരൂർ ടി.ഐ.സി സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുക കൈമാറി. അശരണർക്ക് കാരുണ്യത്തിന്റെ കൈത്താങ്ങായി സേവനത്തിന്റെ പാതയിൽ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് ടി.ഐ.സി സ്‌കൂൾ ചെയർമാൻ ഇബ്രാഹീം കോട്ടയിൽ പറഞ്ഞു. 1,68,850 രൂപ ഹെൽത്ത് കെയറിന് വേണ്ടി സ്വരൂപിക്കാൻ വിദ്യാർഥികൾക്ക് സാധിച്ചു.
എഴുത്തുകാരൻ പി.കെ. പാറക്കടവ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഇനിയും ലോകത്തിൽ നന്മയുടെ വെളിച്ചം ബാക്കിയുണ്ടെന്ന് ഓർമിപ്പിക്കുന്നത് കുഞ്ഞുങ്ങളുടെ ഇത്തരം കാരുണ്യ പ്രവൃത്തികളാണെന്നും അത് തുടരുവോളം ഈ ലോകം ഇനിയും നില നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമം ചീഫ് റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ വിദ്യാർഥി പ്രതിനിധികളിൽനിന്ന് തുക ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ തുക ശേഖരിച്ച, യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർഥികളായ ഫിൽസ നിയാസ്, ഫാത്തിമ റീഹ, ഫാത്തിമ ഷിഫ്ന എന്നിവർക്കും ഏറ്റവും കൂടുതൽ തുക ശേഖരിച്ച ക്ലാസ് മെന്റർ ജസീല ടീച്ചർക്കുമുള്ള ഉപഹാരം സമർപ്പിച്ചു. പി.ടി.എ പ്രസിഡന്റ് അമീർ, ട്രസ്റ്റ് ചെയർമാൻ അബ്‌ദുൽ ലത്തീഫ്, ട്രസ്റ്റ് ജോയൻറ് സെക്രട്ടറി ഡോ. മുജീബ്, മാധ്യമം ഏരിയ കോഓഡിനേറ്റർ സി.എച്ച്. റഫീഖ്, അഡ്മിൻ ഓഫിസർ സാബിക്, ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എ.ടി. അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ നജീബ് പീ. പരീദ് സ്വാഗതവും അധ്യാപിക കെ. സൗമ്യ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.