തിരൂര്‍: കുടുംബാരോഗ്യ കേന്ദ്രത്തിന് ഫര്‍ണിച്ചര്‍ വാങ്ങാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് തലക്കാട് പി.എച്ച്.സി മെഡിക്കല്‍ ഓഫിസറെ അപമാനിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ തലക്കാട് പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ള എല്‍.ഡി.എഫ് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു.
പ്രസിഡൻറ് എം. കുഞ്ഞിബാവ, മുന്‍ പ്രസിഡൻറും സി.പി.എം നേതാവുമായ പി. മുഹമ്മദാലി, സി.പി.എം ലോക്കല്‍ സെക്രട്ടറി ടി. ഷാജി, സി.പി.ഐ മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ. കെ. ഹംസ, എന്‍.സി.പി ജില്ല സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ സി.പി. ബാപ്പുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ടി. ഇസ്മായില്‍, പഞ്ചായത്ത് അംഗം വി. രാജേഷ്, അക്ബര്‍ എന്നിവര്‍ക്കാണ് തിരൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
മെഡിക്കല്‍ ഓഫിസറുടെയും ഐ.എം.എയുടെയും പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ വ്യാഴാഴ്ചയാണ് പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ള എല്‍.ഡി.എഫ് നേതാക്കളെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത് തുടര്‍ന്ന് തിരൂര്‍ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.