തിരുനാവായ: നാവാമുകുന്ദ ക്ഷേത്രപരിസരത്തെ വാടക ക്വാർേട്ടഴ്സിൽ അവശനായിക്കണ്ട വയോധികനെ തവനൂർ അഗതി മന്ദിരത്തിലേക്കു മാറ്റി. 10 വർഷത്തോളമായി ഇവിടെ കഴിഞ്ഞിരുന്ന തൃശൂർ മാള സ്വദേശിയായ കരുണാകര സ്വാമി എന്ന 80കാരൻ ക്ഷേത്രത്തിൽ എത്തുന്നവരിൽ നിന്നും മറ്റും കിട്ടുന്ന സഹായം കൊണ്ടായിരുന്നു കഴിഞ്ഞിരുന്നത്.
കോവിഡ് നിയന്ത്രണത്തെത്തുടർന്ന് അത് നിലച്ചതാണ് വയോധികന് വിനയായത്. ഇതോടെ സ്വയമൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലുമായി. തുടർന്ന് ഇദ്ദേഹത്തെ അഗതിമന്ദിരത്തിൽ പ്രവേശിപ്പിക്കാൻ പൊതു പ്രവർത്തകനായ കെ.കെ. സജി ജോർജിെൻറ നേതൃത്വത്തിൽ അപേക്ഷ നൽകിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. തുടർന്ന് ജില്ല പഞ്ചായത്ത് അംഗം ഫൈസൽ എടശ്ശേരി അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് അനുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.