മ​ഞ്ജു, വി​ദ്യ

ബസിൽ മോഷണം: തമിഴ്നാട് സ്വദേശിനികൾ റിമാൻഡിൽ

തി​രൂ​ർ: ബ​സി​ൽ യാ​ത്ര​ക്കാ​രി​യു​ടെ പ​ണം മോ​ഷ്ടി​ക്കു​ക​യും സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വ​തി​ക​ൾ റിമാൻഡിൽ. മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ വി​ദ്യ (23), മ​ഞ്ജു (26) എ​ന്നി​വ​രെ​യാ​ണ് തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് തി​രൂ​ർ പു​ല്ലൂ​രാ​ലി​ൽ വെ​ങ്ങാ​ലൂ​ർ സ്വ​ദേ​ശി​നി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മു​മ്പും സ​മാ​ന കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ൾ​ക്കി​ടെ ന​ട​ന്ന മാ​ല മോ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​വ​രു​ടെ പ​ങ്ക് അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും തി​രൂ​ർ സി.​ഐ എം.​ജെ. ജി​ജോ അ​റി​യി​ച്ചു.  

Tags:    
News Summary - theft in bus: Tamil Nadu women remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.