തിരൂർ: തിരൂര്‍ ബസ് സ്റ്റാന്‍ഡിലെ ശൗചാലയം നഗരസഭ അധികൃതര്‍ അടച്ച് പൂട്ടിയതില്‍ പ്രതിഷേധിച്ച് സംയുക്ത ബസ് തൊഴിലാളികൾ ബസ് സ്റ്റാൻഡ് ഉപരോധിച്ചു. ശൗചാലയം പൂട്ടിയതിനാൽ യാത്രക്കാര്‍ക്ക് പ്രാഥമിക കർമം നിർവഹിക്കാൻ മറ്റു സംവിധാനമില്ലാതായെന്നും അവർ പറഞ്ഞു. സംയുക്ത ബസ് തൊഴിലാളി യൂനിയനുകളായ സി.ഐ.ടി.യു, എസ്.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് എന്നീ സംഘടനകൾ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്.
വിഷയവുമായി ബന്ധപ്പെട്ട് 19ന് തിരൂരില്‍ ബസ് പണിമുടക്ക് നടത്തും. ഉപരോധം റാഫി തിരൂര്‍ ഉദ്ഘാടനം ചെയ്തു. മൂസ പരന്നേക്കാട് അധ്യക്ഷത വഹിച്ചു. ജാഫര്‍ ഉണ്ണിയാല്‍, ഷിജു താനൂർ എന്നിവര്‍ സംസാരിച്ചു. റാഫി വാടിക്കല്‍, നവാസ് പടിഞ്ഞാറെക്കര, കെന്‍സ് ബാബു, ഷൗക്കത്ത്, പ്രമോദ് തുടങ്ങിയവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.