തി​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ‘തീ​ര​സ​ദ​സ്സ്’ ഇ​ന്ന്

തി​രൂ​ർ: തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കാ​നും പ്ര​ശ്‌​ന​ങ്ങ​ൾ നേ​രി​ൽ മ​ന​സ്സി​ലാ​ക്കാ​നും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന തീ​ര​സ​ദ​സ്സി​ന് ഞാ​യ​റാ​ഴ്ച ജി​ല്ല​യി​ൽ തു​ട​ക്ക​മാ​കും.തീ​ര​സ​ദ​സ്സ് രാ​വി​ലെ 9.30 മു​ത​ൽ പ​റ​വ​ണ്ണ ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​ട​ക്കും.

തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ളും പ​രാ​തി​ക​ളും വി​ശ​ക​ല​നം ചെ​യ്തും പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യു​മു​ള്ള ഒ​രു സ​മ​ഗ്ര​മാ​യ വേ​ദി​യെ​ന്ന നി​ല​യി​ലാ​ണ് തീ​ര​സ​ദ​സ്സ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.പ​രി​പാ​ടി​യു​ടെ ആ​ദ്യ​ഭാ​ഗ​ത്ത് അ​ത​ത് പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി പ്രാ​ദേ​ശി​ക​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ളും വി​ക​സ​ന സാ​ധ്യ​ത​ക​ളും വി​ശ​ക​ല​നം ചെ​യ്യും.

അ​ദാ​ല​ത്തി​ന് സ​മാ​ന​മാ​യി ഉ​ട​ന​ടി പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ അ​വി​ടെ ത​ന്നെ പ​രി​ഹ​രി​ക്കു​ക​യും പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. തീ​ര​ദേ​ശ മേ​ഖ​ല​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ൽ ന​ട​ത്തി​വ​രു​ന്ന ഇ​ട​പെ​ട​ലു​ക​ളും വി​ശ​ദീ​ക​രി​ക്കു​ന്ന ല​ഘു​ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും അ​ത​ത് തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​രി​പാ​ടി​യി​ൽ കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ, ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​കെ. റ​ഫീ​ഖ, ജി​ല്ല ക​ല​ക്ട​ർ വി.​ആ​ർ. പ്രേം​കു​മാ​ർ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കൂ​ട്ടാ​യി ബ​ഷീ​ർ എ​ന്നി​വ​ർ മു​ഖ്യ​തി​ഥി​ക​ളാ​വും. തീ​ര​സ​ദ​സ്സി​ന് മു​ന്നോ​ടി​യാ​യി രാ​വി​ലെ 9.30ന് ​പ​റ​വ​ണ്ണ ഗ​വ. സ്‌​കൂ​ളി​ൽ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ വ​കു​പ്പി​ന്റെ ഉ​ദ്യോ​ഗ​സ്ഥ​രും ട്രേ​ഡ്‌​യൂ​നി​യ​ൻ നേ​താ​ക്ക​ളു​മാ​യും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ച​ർ​ച്ച ന​ട​ത്തും.

Tags:    
News Summary - Tirur Constituency 'Theersa sadhas' Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.