തിരൂർ: ജില്ല ആശുപത്രിയിൽ ഡ്യൂട്ടി സമയത്ത് ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്ന പരാതി ശക്തമാവുന്നു. മൂന്ന് ഡോക്ടർമാരുള്ള ഓരോ ഒ.പി വിഭാഗത്തിലും ഒരേ സമയം ഒന്നിൽ കൂടുതൽ ഡോക്ടർമാർ രോഗികളെ ചികിത്സിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. നിത്യേന 2000ത്തിലേറെ രോഗികൾ എത്തുന്ന തിരൂർ ജില്ല ആശുപത്രിയിൽ താൽക്കാലിക ഡോക്ടർമാർ ഉൾപ്പെടെയുണ്ടെങ്കിലും ഒ.പി വിഭാഗത്തിൽ പലപ്പോഴും ഡോക്ടർമാർ ഉണ്ടാവാറില്ലെന്നാണ് രോഗികളുടെ പരാതി.
ചൊവ്വാഴ്ച കുട്ടികളുടെ വിഭാഗത്തിൽ മൂന്ന് ഡോക്ടർമാർ ഡ്യൂട്ടിക്കുണ്ടെങ്കിലും ഒരേ സമയം ഒരു ഡോകടർ മാത്രമാണ് രോഗികളെ പരിശോധിച്ചത്.
രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയാണ് ഒ.പി സമയമെങ്കിലും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനായി ചില ഡോക്ടർമാർ നേരത്തേ മുങ്ങുകയാണ് പതിവെന്ന് രോഗികൾ പറയുന്നു. പനി പോലുള്ള രോഗങ്ങൾ വ്യാപകമാകുന്നതിനാൽ കുട്ടികളുടെ വിഭാഗത്തിൽ നിരവധി പേരാണ് ചികിത്സ തേടിയെത്തിയത്. ഒരു ഡോക്ടർ മാത്രമായതിനാൽ ക്യൂവിൽനിന്ന് കുട്ടികൾ തളർന്നുവീണ സംഭവവും ചൊവ്വാഴ്ചയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.