തിരൂർ: കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ അനാസ്ഥ കാരണം നശിച്ച മുനിസിപ്പൽ സ്റ്റേഡിയത്തിെൻറ അറ്റകുറ്റപണികൾക്കും മറ്റും 60 ലക്ഷം രൂപ അനുവദിച്ചതായി സി. മമ്മുട്ടി എം.എൽ.എ പറഞ്ഞു. സിന്തറ്റിക് ട്രാക്ക് റിപ്പയറിങ്, ടോയ്ലറ്റ്, ഡ്രസ് ചെയ്ഞ്ചിങ് റൂം നിർമാണം എന്നിവക്കാണ് ഫണ്ട് അനുവദിച്ചത്.
എത്രയും വേഗത്തിൽ സ്റ്റേഡിയം തുറന്ന് കൊടുക്കുന്നതിന് നടപടിയുണ്ടാകും. നഗരസഭയയിൽ 88 സോളാർ ലൈറ്റുകളും സ്ഥാപിക്കുമെന്ന് എം.എൽ.എ വ്യക്തമാക്കി. നഗരസഭ ഓഫിസ് പരിസരത്ത് നടന്ന അനുമോദന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി. മമ്മുട്ടി എം.എൽ.എ. യാസർ പയ്യോളി അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, ഡി.സി.സി ജില്ല ജനറൽ സെക്രട്ടറി അഡ്വ. കെ.എ. പത്മകുമാർ, ഡോ. ഖമറുന്നീസ അൻവർ, കീഴേടത്തിൽ ഇബ്രാഹിം ഹാജി, എ.കെ. സൈതാലിക്കുട്ടി, പി.ഐ. റൈഹാനത്ത്, അഡ്വ. എസ്. ഗിരീഷ്, നന്ദൻ മാസ്റ്റർ, ഹമീദ് കൈനിക്കര സംസാരിച്ചു.
തിരൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ പ്രഭാത സവാരിക്കെത്തുന്നവർക്ക് എൽ.ഡി.എഫ് ഭരണസമിതി നിശ്ചയിച്ചിരുന്ന ഫീസ് ഒഴിവാക്കുന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ചെയർപേഴ്സൺ എ.പി. നസീമ പറഞ്ഞു. വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.