തിരൂർ: നഗരസഭയുടെ 50ാം വാർഷികവും വാഗൺ ട്രാജഡി നൂറാം വാർഷികവും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. മന്ത്രി വി. അബ്ദുറഹ്മാൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കുറുക്കോളി മൊയ്തീൻ എം.എൽ.എ എന്നിവർ രക്ഷാധികാരികളായി 501 അംഗ സംഘാടക സമിതി രൂപവത്കരിച്ചു.
നഗരസഭ അധ്യക്ഷ എ.പി. നസീമ ചെയർപേഴ്സനും സെക്രട്ടറി ടി.വി. ശിവദാസ് ജനറൽ കൺവീനറുമാണ്.
നവംബർ 19, 20 തീയതികളിൽ പരിപാടി സമാരംഭം കുറിക്കും. ഒരുവർഷം നീളുന്ന പരിപാടികൾക്കും രൂപംനൽകും. യോഗം ചെയർപേഴ്സൻ എ.പി. നസീമ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി. രാമൻകുട്ടി അധ്യക്ഷത വഹിച്ചു. കെ.കെ. സലാം, എസ്. ഗിരീഷ്, ഫാത്തിമത് സജ്ന, പി.കെ.കെ. തങ്ങൾ, ഇബ്രാഹിം ഹാജി, കെ.വി. ഗോവിന്ദൻ കുട്ടി, നൗഷാദ് പരന്നേക്കാട്, എ.കെ. സൈതാലി കുട്ടി, നാജിറ അഷ്റഫ്, പി.എ. ബാവ, അശോകൻ വയ്യാട്ട്, ഇ.കെ. സൈനുദ്ദീൻ, അരുൺ ചെമ്പ്ര, വി. നന്ദൻ, വിക്രം കുമാർ, കെ.പി. അസീസ്, മനോജ് ജോസ്, സി. കുഞ്ഞീതു, വേണുഗോപാൽ, കെ.കെ. റസാഖ് ഹാജി, കൈനിക്കര ഹമീദ്, കെ. ഹസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.