തിരൂർ: ജോ. ആർ.ടി.ഒ ഓഫിസിൽ വിജിലൻസിെൻറ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വെള്ളിയാഴ്ച 11 മണിയോടെയാണ് മലപ്പുറം വിജിലൻസ് സി.ഐ ഗംഗാധരെൻറ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധന സമയത്ത് ആർ.ടി.ഒ ഓഫിസിലുണ്ടായ ഏജൻറുമാർ ഓടി രക്ഷപ്പെട്ടു. വിവിധ സേവനങ്ങൾക്കുള്ള അപേക്ഷകളിൽ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കുന്നുവെന്ന് വിജിലൻസിന് ലഭിച്ച പരാതികളെ തുടർന്നാണ് പരിശോധന.
നിരവധി രേഖകൾ പിടിച്ചെടുക്കുകയും പണമിടപാടിൽ ക്രമകേട് നടന്നതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായും ഏജൻറുമാരുടെ സാന്നിധ്യം ഓഫിസിലുണ്ടെന്നും സി.ഐ ഗംഗാധരൻ പറഞ്ഞു. പിടിച്ചെടുത്ത രേഖകൾ വിശദമായ പരിശോധന നടത്തി നടപടികൾ എടുക്കുമെന്നും വിജിലൻസ് സംഘം അറിയിച്ചു. പരിശോധനക്ക് തിരൂർ താലൂക്ക് വ്യവസായ കേന്ദ്രം ഓഫിസർ അബ്ദുസ്സലാം, വിജിലൻസ് ഉദ്യോഗസ്ഥരായ സന്തോഷ്, ദിനേഷ്, ശ്യാമ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.