തിരൂർ: ഏഴു വർഷമായി സന്നദ്ധ പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായ ഭിന്നശേഷി കൂട്ടായ്മയായ തിരൂർ കിൻഷിപ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കാരുണ്യത്തിെൻറ മണമുള്ള ബിരിയാണി ചലഞ്ച് ശനിയാഴ്ച തിരൂരിൽ നടക്കും. താഴെപ്പാലം എം.ഇ.എസ് സ്കൂളിന് സമീപത്തുള്ള പമ്പിൽ സജ്ജീകരിച്ച വേദിയിലാണ് ചലഞ്ചിെൻറ ഭാഗമായുള്ള ബിരിയാണി തയാറാക്കുന്നത്.
ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഫിസിയോതെറപ്പി അടക്കമുള്ള വൈദ്യസഹായവും ഭക്ഷണം, യാത്രാസൗകര്യം എന്നിവയും സൗജന്യമായി നൽകി പ്രവർത്തിക്കുന്ന കിൻഷിപ്, പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ധനസമാഹരണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്നേഹതീരം വളൻറിയർ വിങ്ങിെൻറ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്. സുമനസ്സുകളുടെ സഹായത്തോടെ സ്നേഹസമ്പന്നമായ ബിരിയാണി വിളമ്പുക എന്നതും അതുവഴി ലഭിക്കുന്ന തുകകൊണ്ട് കിൻഷിപ്പിെൻറ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ചിറകേകുക എന്നതുമാണ് ലക്ഷ്യം. വൈദ്യസേവനങ്ങൾ ഭക്ഷണ-യാത്രച്ചെലവ് എല്ലാം ഏെറ്റടുത്ത് സൗജന്യമായാണ് കിൻഷിപ് പ്രവർത്തിക്കുന്നത്.
40,000ഓളം പേർക്ക് ഒറ്റപ്പന്തലിൽ തയാറാക്കുന്ന ഭക്ഷണം 40,000ഓളം പാക്കറ്റുകളിലാക്കി മുൻകൂട്ടി എടുത്ത ഓർഡറുകൾക്ക് 100 രൂപ വാങ്ങി എത്തിച്ചുകൊടുക്കുന്ന രീതിയിലാണ് പരിപാടി സജ്ജീകരിച്ചിട്ടുള്ളത്. തിരൂർ, താനൂർ നഗരസഭയും ഇവയുടെ പരിധിയിൽപെടുന്ന 13 പഞ്ചായത്തുകളിലുമാണ് ചലഞ്ചിെൻറ ഭാഗമായി ബിരിയാണി വിതരണം ചെയ്യുന്നത്. 1000 വളൻറിയർമാരെയാണ് പരിപാടിക്കായി തയാറാക്കിയിട്ടുള്ളത്. വെള്ളിയാഴ്ച മുതൽ തന്നെ ബിരിയാണി ചലഞ്ചിെൻറ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
വിവിധ ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും പൂർണ പിന്തുണയോടെയാണ് ചലഞ്ചിലേക്ക് ഇത്രയും വലിയ ഓർഡർ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.