തിരൂർ: കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ് പ്രസ് ട്രെയിൻ തട്ടി യുവാവിന്റെ കാൽപാദമറ്റു. തിരൂർ റെയിൽവേ സ്റ്റേഷന് 600 മീറ്ററോളം തെക്ക് മുത്തൂർ ദേശബന്ധു വായനശാലക്ക് സമീപമാണ് അപകടം. പുറത്തൂർ ഏഴിപ്പാലം സ്വദേശി പടന്നവളപ്പിൽ ഷാജിയുടെ (40) കാൽപാദമാണ് ട്രെയിൻ തട്ടിയറ്റത്. വെള്ളിയാഴ്ച രാവിലെ 10.50നാണ് അപകടം. കൂലിപ്പണിക്കാരനായ ഇദ്ദേഹം തിരൂർ റെയിവേ സ്റ്റേഷൻ ഭാഗത്തേക്ക് പാളത്തിന് സമീപത്തുകൂടി നടന്നു പോകുന്നതിനിടെയാണ് അപകടം.
ആർ.പി.എഫ് എസ്.ഐ കെ.എം. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ആർ.പി.എഫും നാട്ടുകാരും ചേർന്ന് ഇയാളെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.