കരുവാരകുണ്ട് ടൂറിസം വില്ലേജ് പദ്ധതി യാഥാർഥ്യമാക്കുംകരുവാരകുണ്ട്: ചുമതലയേറ്റതിന്റെ മൂന്നാം നാൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി ജില്ല കലക്ടർ വി.ആർ. വിനോദ്. തിങ്കളാഴ്ച വൈകീട്ടോടെയാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള കരുവാരകുണ്ട് ചേറൂമ്പ് ഇക്കോ ടൂറിസം വില്ലേജ്, കേരളാംകുണ്ട് വെള്ളച്ചാട്ടം എന്നിവിടങ്ങളിൽ കലക്ടറെത്തിയത്. പ്രളയത്തിലും കാലവർഷത്തിലും കേടുപാടുകൾ സംഭവിച്ച ഇരുകേന്ദ്രങ്ങളും വിശദമായി നടന്നുകണ്ട കലക്ടർ ജീവനക്കാരോട് കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
കരുവാരകുണ്ട് ടൂറിസം സാധ്യതയുള്ള ഇടമാണ്. ടൂറിസം വില്ലേജാക്കി ഉയർത്താനുള്ള പദ്ധതികൾ ടൂറിസം വകുപ്പിന് സമർപ്പിച്ചതായി അറിഞ്ഞു. ഇത് യാഥാർഥ്യമാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജലവിഭവ വകുപ്പിന്റെ ആറു കോടിയുടെ പദ്ധതി വഴി ബോട്ടിങ് പുനരാരംഭിച്ച് ഇക്കോ വില്ലേജിനെ സജീവമാക്കുമെന്ന് കലക്ടറുടെ കൂടെയുണ്ടായിരുന്ന ഡി.ടി.പി.സി സെക്രട്ടറി ബിപിൻ ചന്ദ്ര അറിയിച്ചു. ഡെസ്റ്റിനേഷൻ മാനേജർ പി.ടി. സാഹിറും ജീവനക്കാരും കലക്ടറെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.