പെരിന്തൽമണ്ണ: തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാർഥിയായിരുന്ന വനിതക്ക് കോവിഡാണെന്ന് വ്യാജമായി പ്രചരിപ്പിച്ച പരാതിയിൽ എതിർകക്ഷിയെ വനിത കമീഷൻ താക്കീതുനൽകി. സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. പൊന്നാനി കാലടി പഞ്ചായത്തിൽനിന്നായിരുന്നു പരാതി. തെരഞ്ഞെടുപ്പിനുശേഷം വനിത അംഗത്തിനെതിരെ നടത്തിയ അപവാദപ്രചാരണവും ഇത്തരത്തിൽ പരാതിയായി വന്നു. രണ്ടു പരാതികളും സ്ത്രീകളെ പൊതുരംഗത്തുനിന്ന് മാറ്റിനിർത്തുകയെന്ന ഗൂഢതന്ത്രത്തിെൻറ ഭാഗമാണെന്നതിനാൽ ഗൗരവത്തിൽ കാണുന്നതായി അദാലത്തിന് നേതൃത്വം നൽകിയ കമീഷൻ ഇ.എം. രാധ പറഞ്ഞു.
കുടുംബവഴക്ക്, സ്വത്തുതർക്കം, സ്ത്രീകളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കൽ തുടങ്ങിയ സംബന്ധിച്ചായിരുന്നു പരാതികളേറെയും. അതേസമയം, കോടതിയുടെ പരിഗണനയിലുള്ള പരാതികളും കമീഷൻ മുമ്പാകെ വന്നു. ക്രിമിനൽ നടപടിക്രമം പാലിച്ച് കേസെടുത്ത് അന്വേഷിക്കേണ്ട പരാതികളിൽപോലും പൊലീസ് വേണ്ടത്ര പരിഗണന നൽകാത്ത പരാതികളും കമീഷന് മുമ്പിലെത്തി.
അഭിഭാഷകരായ റീബ എബ്രഹാം, ബീന കരുവാത്ത്, രാജേഷ് പുതുക്കാട് തുടങ്ങിയവരും അദാലത്തിൽ സംബന്ധിച്ചു. സ്ത്രീകളുടെ സുരക്ഷയും അവകാശവുമായി ബന്ധപ്പെട്ട 56 പരാതികളിൽ 26 എണ്ണം തീർപ്പാക്കി. മൂന്നു കേസുകൾ പൊലീസിന് കൈമാറുകയും നാലെണ്ണം കൗൺസലിങ്ങിന് നിർദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.